Latest News
Loading...

'ബെല്ല' തനിച്ചല്ല. വാർത്ത കണ്ട് ഉടമസ്ഥരെത്തി




പാലാ പോലീസ് സ്റ്റേഷനിൽ എത്തപ്പെട്ട നായക്കുട്ടിയെ തേടി ഉടമസ്ഥരത്തി. ചേർപ്പുങ്കൽ സ്വദേശി അരുണിന്റെതാണ് ബ്യൂഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടി . കഴിഞ്ഞ ശനിയാഴ്ചയാണ് വഴിയിൽ കറങ്ങി നടന്ന നായ്ക്കുട്ടിയെ രണ്ട് യുവാക്കൾ സ്റ്റേഷനിൽ എത്തിച്ചത്.


കേരള പോലീസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ നായയെ കിട്ടിയത് സംബന്ധിച്ച് പോസ്റ്റ് ഇട്ടതോടെ ഉടമസ്ഥ അവകാശം ഉന്നയിച്ച പലരും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിനിടയിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ കണ്ട് നായ്ക്കുട്ടിയുടെ ഉടമസ്ഥർ പോലീസ് സ്റ്റേഷനിൽ രാവിലെ എത്തുകയായിരുന്നു. 



അരുൺ നൽകിയ വിവരങ്ങൾ ശരി ആണെന്ന് ബോധ്യപ്പെട്ട പോലീസ് നായക്കുട്ടിയെ ഉടമസ്ഥർക്ക് കൈമാറി. നായക്കുട്ടിയുടെ ഉടമസ്ഥരെ കണ്ടെത്താൻ പാലാ പോലീസിലെ ഒരു വിഭാഗം തന്നെ സജീവമായി പ്രവർത്തിച്ചതായി സി ഐ കെ പി തോംസൺ പറഞ്ഞു. കുറുക്കന്റെ ശല്യം ഉള്ളതിനാൽ നായയെ നഷ്ടപ്പെട്ടു എന്നാണ് ഉടമസ്ഥർ കരുതിയിരുന്നത്. ബെല്ലയെ കിട്ടിയതിൽ വളരെ സന്തോഷമുണ്ടെന്നു ഉടമസ്ഥർ അറിയിച്ചു.

പോലീസ് സ്റ്റേഷനിൽ നായയെ കിട്ടിയത് പ്രാദേശികമാധ്യമങ്ങളിലും പിന്നീട് മുൻനിര ചാനലുകളിലും അടക്കം വാർത്ത വന്നിരുന്നു. ഉടമസ്ഥർ എത്തിയില്ലെങ്കിൽ നായെ പോലീസ് ചേർക്കാൻ ആയിരുന്നു തീരുമാനം. ഏതായാലും ഉടമസ്ഥർ എത്തിയതിൽ സന്തോഷമുണ്ടെന്ന് SHO കെ പി ടോംസൺ പറഞ്ഞു 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments