Latest News
Loading...

ഹൈമാസ്റ്റ് ലൈറ്റുകള്‍ തകരാറില്‍. പ്രതിഷേധിച്ച് തൊഴിലാളികള്‍




ഈരാറ്റുപേട്ട നഗരത്തിലെ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് നാളുകള്‍. മുട്ടം ജംഗ്ഷനിലെയും ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനിലെയും ഹൈമാസ്റ്റ് ലൈറ്റ് നിരന്തരം പണിമുടക്കുകയാണ്. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അറ്റകുറ്റപ്പണി നടത്തുന്നത് യഥാവിധി അല്ലെന്ന് സിഐടിയു ഓട്ടോ ടാക്‌സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പൂഞ്ഞാര്‍ ഏരിയ കമ്മിറ്റിയും ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയും ആരോപിച്ചു. ഈരാറ്റുപേട്ട ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതിനെതിരെ  ഈരാറ്റുപേട്ട ടൗണില്‍ ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടില്‍  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 



.സിഐടിയു ഓട്ടോ ടാക്‌സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പൂഞ്ഞാര്‍ ഏരിയ പ്രസിഡന്റ് ് KN ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ഈരാറ്റുപേട്ട മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുല്‍ റസാക്ക് അധ്യക്ഷനായി. നിരന്തരമായി ഹൈമാസ്റ്റ് ലൈറ്റിന്റെ പണിമുടക്ക് കാരണം നാട് നഗരവും ഇരുട്ടിലാവുകയാണ.് സാമൂഹ്യദ്രോഹികളും മോഷണവും നിരന്തരം പതിവാകുന്നതായും പരാതിയുണ്ട്. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments