Latest News
Loading...

സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കമായി



ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ പ്രവർത്തനങ്ങൾ   ഉദ്ഘാടനകർമ്മം  ഈരാറ്റുപേട്ട S.H.O ബാബു സെബാസ്റ്റ്യൻ   നിർവഹിച്ചു. സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ പ്രവർത്തനങ്ങൾ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും സമൂഹത്തിനും മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു.


സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗം എം എഫ് അബ്ദുൽ ഖാദർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്പിസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അധ്യാപകനായ അൻസാർ എം അലി വിശദീകരിച്ചു.

കമ്മ്യൂണിറ്റി പോലീസ് ഓഫീസർ റമീസ് പി എസ്, ഡ്രിൽ ഇൻസ്ട്രെക്ടർമാരായ ശരത് കൃഷ്ണദേവ്, അശ്വതി അധ്യാപികയായ ഐഷാ സിയാദ് എന്നിവർ നേതൃത്വം നൽകി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 44 അംഗ എസ്.പി. സി കേഡറ്റുകളും രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments