Latest News
Loading...

.കുളത്തിൽകണ്ടം പാലം പണി പൂർത്തീകരിച്ചു



മേലുകാവ് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ കുളത്തിൽക്കണ്ടം മൈലക്കൽ ഭാഗത്ത് പുതിയ പാലത്തിന്റെ പണി പൂർത്തീകരിച്ചു. ജോസ് കെ. മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ്  നിർമാണം പൂർത്തീകരിച്ചത്. എട്ടുമീറ്റർ നീളവും നാലുമീറ്റർ വീതിയുമുള്ളതാണു പാലം.


.കുളത്തിങ്കൽ തോട് കടന്നാണ് അക്കരെയുള്ള വീടുകളിൽ വാഹനം എത്തിയിരുന്നത്്. എന്നാൽ മഴക്കാലം എത്തുമ്പോൾ തോട്ടിൽ വെള്ളം ഉയരുകയും വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. രോഗികൾ ഉൾപ്പെടെയുള്ളവരെ അടിയന്തര ഘട്ടങ്ങളിൽ തോടിനു കുറുകെയുള്ള ചെറിയ നടപ്പാലത്തിലൂടെ എടുത്തുകൊണ്ട് സഞ്ചരിക്കേണ്ട അവസ്ഥയ്ക്കാണ് ഇപ്പോൾ പരിഹാരമായത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments