Latest News
Loading...

അന്താരാഷ്ട്ര യോഗാ ദിനവും ലോക സംഗീത ദിനവും ആചരിച്ചു.



കൊഴുവനാൽ  സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനവും ലോക സംഗീത ദിനവും ആചരിച്ചു. യോഗാചാര്യനും സ്കൂളിലെ അധ്യാപകനുമായ സണ്ണി എബ്രാഹം യോഗാ ക്ലാസുകൾ നയിച്ചു. സംഗീത ദിനത്തോടനുബന്ധിച്ച് സംഗീത അധ്യാപിക രമ്യ രാജന്റെ നേതൃത്വത്തിൽ മ്യൂസിക് ക്ലബ്ബിലെ അംഗങ്ങൾ വിവിധ പാട്ടുകൾ ചേർത്ത് ചെയിൻ സോംഗ് അവതരിപ്പിച്ചു. 

കുമാരി അൻസൽ മരിയ തോമസ് സംഗീത ദിന സന്ദേശം നൽകി. പരിപാടികൾക്ക് അനൂപ് ചാണ്ടി, ജസ്റ്റിൻ എബ്രാഹം,  വിദ്യാർഥികളായ ആൻ മരിയ ബിനു, ആഗ്നസ് , വൈഗ സുനിൽ , ജനിഫർ ജോസ് എന്നിവർ നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments