Latest News
Loading...

പാട്ടിന്റെ വർണ്ണ മഴ പെയ്യിച്ച് കൊഴുവനാൽ സ്കൂളിൽ സുധാംശുവെത്തി


വായന വാരത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പ്രോഗ്രാമുകൾ ഉദ്ഘാടനം ചെയ്യുന്നതിന് പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ സുധാംശു കൊഴുവനാൽ സെ. ജോൺ നെ പുംസ്യാൻസ് ഹൈസ്കൂളിലെത്തി. മെഹബൂബ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ രചനാനുഭവങ്ങളും കെ.ജി.എഫ് ചാപ്റ്റർ 2 എന്ന മെഗാ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാ രചനാ തന്ത്രങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കു വച്ചു. 

റോക്കീ ഭായും , അഥീരയും , റീനയുമൊക്കെ ജീവിക്കുന്ന കഥാപാതങ്ങളായി കുട്ടികളുടെ മുന്നിൽ നിരന്നു. സ്കൂൾ ഹെഡ് മാസ്റ്റർ സോണി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബന്നിച്ചൻ പി.ഐ., നന്ദന സി.ബിനു, നിയ മരിയ ജോബി തുടങ്ങിയവർ പ്രസംഗിച്ചു. വായനയുടെ മഹത്വം വിളിച്ചോതുന്ന പ്ലാ കാർഡുകളും ചിത്രങ്ങളുമായി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ നടത്തിയ വായന ദിന റാലി വളരെ മനോഹരമായിരുന്നു.

 എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരും കുമാരനാശാനും കെ.ആർ.മീരയും ഷേക്സ്പിയറും , വില്യം ബ്ലേയ്ക്കും, കബീർ ദാസുമൊക്കെ പ്രതിരൂപാത്മകമായി റാലിയിൽ പങ്കെടുത്തത് കാണികളിൽ കൗതുകം സൃഷ്ടിച്ചു. 

പരിപാടികൾക്ക് അനൂപ് ചാണ്ടി, ജോർജ് തോമസ്, ലിറ്റി കെ.സി. ഷാൽ വി ജോസഫ് , സിൽജി ജേക്കബ്ബ്, രമ്യ രാജൻ, അനിത സി. നായർ , സി.എൽസി മാത്യു, സി. സൂസമ്മ മൈക്കിൾ , മേരിക്കുട്ടി ടി.എ. ജയ മാത്യു, ജിജിമോൾ ജോസഫ് , ഷാലറ്റ് അഗസ്റ്റിൻ, മിനിമോൾ ജേക്കബ്ബ്, ജിസ്മോൾ ജോസഫ് , ജീനാ ജോർജ്ജ്   ജസ്റ്റിൻ ജോസഫ് , സിബി ഡൊമിനിക്, ഏലിയാമ്മ ബേബി, വിദ്യാർഥികളായ വിനായക് കണ്ണൻ, ഗൗരി നയന സാബു , അനന്തകൃഷ്ണൻ , കൃഷ്ണപ്രിയ അനന്യ ആർ നായർ ,അഭിനവ് പ്രതീഷ്, അദ്വൈത് ഇ.എസ്, അനീഷ ടോമി തുടങ്ങിയവർ നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments