Latest News
Loading...

മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ. കേരള കോൺഗ്രസ് (എം)




പാലാ:   മണിപ്പൂർ സംസ്ഥാനത്ത് നടക്കുന്നത് നരഹത്യയും വംശഹത്യയുമാണെന്നും അക്രമം അഴിച്ചുവിടുന്ന കലാപകാരികളേ അമർച്ച ചെയ്യുന്നതിൽ പരാജയപ്പെട്ട മണിപ്പൂർ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കേരള കോൺ.(എം) സംസ്ഥാന ജനാൽ സെക്രട്ടറി അഡ്വ.ജോസ് ടോo ആവശ്യപ്പെട്ടു.
മണിപ്പൂർ കലാപത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കേരള കോൺ.(എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല തെളിക്കൽ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ബി.ജെ.പി സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, റാണി ജോസ്, ബിജി ജോജോ ,രാജേഷ് വാളിപ്ലാക്കൽ, സാജൻ തൊടുക, മാത്തുക്കുട്ടി കുഴിഞ്ഞാലി, കുഞ്ഞുമോൻ മാടപ്പാട്ട്, ജോസ് കുട്ടി പൂവേലി, ഡോമിനിക് എലിപ്പുലിക്കാട്ട്, ജോർജ് വേരനാകുന്നേൽ, സണ്ണി പൊരുന്ന കോട്ട്, ബിനോയി നരിതൂക്കിൽ, മഞ്ചു ബിജു, ജിമ്മിച്ചൻ നരിതൂക്കിൽ, സുബാഷ് വലിയ മംഗലം, ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments