Latest News
Loading...

കൊഴുവനാൽ ഗ്രാമപഞ്ചായത്ത് ഹരിതസഭ ചേർന്നു




മാലിന്യസംസ്ക്കരണവുമായി ബന്ധപ്പെട്ട് കൊഴുവനാൽ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ മൂന്ന് മാസക്കാലമായി സ്വീകരിച്ച നടപടികൾ ജനകീയ ഓഡിറ്റിന് വിധേയമാക്കികൊണ്ടുള്ള ഹരിതസഭ നിമ്മി ട്വിങ്കിൾ രാജിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. വൃത്തിയുള്ള പൊതു ഇടങ്ങൾ, മാലിന്യം നീക്കി തെളിനീർ ഉറപ്പാക്കിയ ജലാശയങ്ങൾ, അജൈവ വസ്തുക്കളുടെ വാതിൽപ്പടി ശേഖരണം, നൂറ് ശതമാനം വീടുകളിലും ഉറവിട ജൈവമാലിന്യ സംസ്ക്കരണം, നൂറ് ശതമാനം ഉറവിടങ്ങളിലും ജൈവ അജൈവ മാലിന്യങ്ങളുടെ തരം തിരിവ് എന്നിവ ഉറപ്പാക്കി മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യം നേടുന്നതിലേയ്ക്കുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ സമൂഹത്തിലെ ഇരുനൂറ്റമ്പതോളം വരുന്ന പൊതുജനങ്ങളുടെയും വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനാ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ വിലയിരുത്തി. 


.ഡോ.രശ്മി നായർ മാർസ്ലീവാ മെഡിസിറ്റി പാലാ, ശ്രീ. വിനു വർഗ്ഗീസ് സാൻസ് ലബോറട്ടറീസ് കൊഴുവനാൽ, ശ്രീ. ബിനു സെന്റ് ജോൺസ് എച്ച്.എസ്.എസ്. കൊഴുവനാൽ എന്നിവർ പാനൽ അംഗങ്ങളായും, ശ്രീമതി. ബേബി യു. ജി.ഇ.ഒ., ശ്രീമതി ഷെറിൻസ് ജോർജ് ഐ.സി.ഡി.എസ്. സൂപ്പർവൈസർ ളാലം ബ്ലോക്ക് എന്നിവർ സർക്കാർ നിയോഗിച്ച നിരീക്ഷകരായും കില റിസോഴ്സ് പേഴസണായി ശ്രീമതി. ജെസ്നയും പങ്കെടുത്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. സ്മിതാ വിനോദ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് ബി പ്രതിഞ്ജ ചൊല്ലി. പ്ലാസ്റ്റിക് മാലിന്യം കുറയേണ്ടതിന്റെ പ്രാധാന്യം, നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ സംഭരണം വില്പന എന്നിവ നടത്തിയാൽ ചുമത്തുന്ന പിഴ എന്നിവ സംബന്ധിച്ച് പ്രസന്റേഷൻ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥൻ ശ്രീ ജോൺ റ്റി.ജോസ് നടത്തി. തുടർന്ന് ഹരിതകർമ്മസേന നേരിട്ട പ്രശ്നങ്ങളും അനുഭവക്കുറിപ്പും ശ്രീമതി. ലതികാ ഭാസ്കരൻ അവതരിപ്പിച്ചു.

 ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ശ്രീമതി ഉമാവർമ്മ ആർ. കഴിഞ്ഞ മൂന്ന് മാസക്കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് വായിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും ഭാവിയിൽ സുസ്ഥിര മാലിന്യ സംസ്ക്കരണത്തിനായി സ്വീകരിക്കേണ്ട പ്രൊജക്ട് ആശയങ്ങളും രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേയ്ക്കുള്ള ആസൂത്രണവും ചർച്ചയ്ക്കു വിധേയമാക്കി അന്തിമ റിപ്പോർട്ട് സോഷ്യൽ ഓഡിറ്റ് ടീമിന് കൈമാറി. വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. രമ്യാ രാജേഷ്,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മാത്യു തോമസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യൻ, ശ്രീമതി. മഞ്ചു ദിലീപ് , അഡ്വ. അനീഷ് ജി, ശ്രീ. ഗോപി കെ.ആർ., ശ്രീ. ജോസഫ് പി.സി., ശ്രീമതി. മെർലി ജെയിംസ്, ശ്രീമതി. ലീലാമ്മ ബിജു എന്നിവർ യോഗത്തിൽ സന്നിഹിതരായി . യോഗത്തിൽ വി.ഇ.ഒ. ശ്രീ. ലൗജിൻ സണ്ണി നന്ദി രേഖപ്പെടുത്തി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments