Latest News
Loading...

മണ്ണിടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു



ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് അജ്മി ഫുഡ് പ്രോഡക്ടിസിന്റെ പിൻവശത്ത് സംരക്ഷണഭിത്തി നിർമണ ത്തിനിടെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. അപകടസമയത്ത് ചെറിയ മഴയും ഉണ്ടായിരുന്നു.


.ഫാക്ടറി വളപ്പിന് പിൻവശത്ത് 25 അടിയോളം ഉയരമുള്ള മൺഭിത്തിയ്ക്ക് സംരക്ഷ ണഭിത്തി നിർമിക്കുന്നതിനിടെയായിരുന്നു അപകടം. പില്ലർ നിർമിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് രത്തന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് സം ഘം സ്ഥലത്തെത്തി കൈകൾ കൊണ്ട് മണ്ണ് മാറ്റിയാണ് രത്തനെ പുറത്തെടുത്തത്. നാലടിയോളം മണ്ണ് രത്തന്റെ മുകളിൽ വീണിരുന്നു. പാലായിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.



ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ സതീഷ്കുമാർ, കെ.പി സന്തോഷ്, വിഷ്ണു എം.ജെ, വിഷ്ണു എം.പി, വിജേഷ് കുമാർ, ശരത്, അരുൺകുമാർ, അജിത്കുമാർ, ഫിലിപ്പ് എന്നിവരും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് നേ തൃത്വം നല്കി. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments