ഈരാറ്റുപേട്ട നഗരസഭയിൽ അതി ദരിദ്രകുടുംബങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു. നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൾ ഖാദർ പഠനോപകരങ്ങൾ നോഡൽ ഓഫീസർക്കു കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
.
.2023-24 നഗരസഭ പദ്ധതിയുടെ ഭാഗമായി അതിദരിദ്ര കുടുംബങ്ങളിൽപ്പെട്ട എട്ടു കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ബാഗ്, കുട, വാട്ടർബോട്ടിൽ, ഇൻസ്ട്രമെൻറ് ബോക്‌സ്, പേന, പെൻസിൽ തുടങ്ങിയ ഉപകരങ്ങൾ നോഡൽ ഓഫീസർ, നഗരസഭാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീട്ടിലെത്തി നേരിട്ട് കൈമാറി. ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ റിസ്വാന സവാദ്, നഗരസഭാംഗങ്ങളായ നാസർ വെള്ളൂപറമ്പിൽ സുനിൽ കെ. കുമാർ, അൻസൽനാ പരിക്കുട്ടി എന്നിവർ പങ്കെടുത്തു
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments