Latest News
Loading...

ജനറൽ ആശുപത്രിയിൽ സ്പെഷ്യാലിറ്റി ഡോക്ടർമാരെ ഉറപ്പാക്കണം




പാലാ: സർക്കാർ ഡോക്ടർമാരുടെ പൊതു സ്ഥലം മാറ്റത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ നിലവിലുള്ള സ്പെഷ്യാലിറ്റി വിഭാഗം ഡോക്ടർമാരെ മററ് ആശുപത്രികളിലേക്കു മാററുന്നതുമൂലം പ്രത്യേക ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാത്ത വിധം ഡോക്ടർമാരുടെ നിയമനം ഉറപ്പുവരുത്തണമെന്ന് പാലാ ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ജോസ്.കെ.മാണി എം.പി മുഖേന ആരോഗ്യ വകുപ്പ് അധികൃതർക്ക് നിവേദനം നൽകി.



പാലാ കെ.എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ ക്യാൻസർ, ഹൃദ്‌രോഗം, വൃക്കരോഗം, സ്കിൻ, സൈക്യാട്രി ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ കുറഞ്ഞത് രണ്ട് വീതം ഡോക്ടർമാരുടെ സേവനം ലഭ്യമാകും വിധം നിയമനം ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.നഗരസഭാ
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജു തുരുത്തേൽ, കൗൺസിലർ ബിജി ജോജോ ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ടോബിൻ കെ.അലക്സ്, ബിജു പാലൂപടവൻ, ജയ്സൺമാന്തോട്ടം എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments