Latest News
Loading...

നഗരസഭാ ഓഫീസിന് പിന്നിലെ കക്കൂസ് മാലിന്യം: ധർണ്ണാ സമരം നടത്തി കോൺഗ്രസ്




 പാലാ നഗരസഭാ ഓഫീസിന് പിന്നിൽ ആഴ്ചകളായി കക്കൂസ് മാലിന്യം പൊട്ടിയൊഴുകിയിട്ടും പ്രതിവിധി കാണാത്ത നഗരസഭാ ഭരണ സമിതിയുടെ അനാസ്ഥയ്ക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ആഴ്ചകളായി മാലിന്യം പൊട്ടിയൊഴുകി പാലായുടെ കുടിവെള്ള സ്രോതസായ മീനച്ചിലാർ മലിനപ്പെട്ടിട്ടും ഭരണാധികാരികളുടെ അനാസ്ഥ തുടരുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എൻ സുരേഷ് അഭിപ്രായപ്പെട്ടു. 

.മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് അധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി മുഖ്യ പ്രഭാഷണം നടത്തി.
ഷോജി ഗോപി, പ്രിൻസ് വി. സി, , ജോൺസി നോബിൾ, ബിജോയി അബ്രാഹം, വക്കച്ചൻ 
മേനാംപറമ്പിൽ, അർജുൻ സാബു, മനോജ് വള്ളിച്ചിറ, ,ബാബു കുഴിവേലി, വേണു ചാമക്കാല,
ടോമി നെല്ലിക്കൽ, ശശി പ്ലാത്തോട്ടത്തിൽ,
ജോയി വടക്കേ ചാരം തൊട്ടിയിൽ ,ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments