Latest News
Loading...

വ്യാജ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തതായി ആരോപണം



ജൂൺ 18 ന് നടക്കുന്ന ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക്  തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വ്യാജ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തതായി സഹകരണ ജനാധിപത്യ മുന്നണി ആരോപിച്ചു.  ചില ഭരണ സമിതിയംഗങ്ങളുെടെ നേതൃത്വത്തിൽ  ബാങ്ക് രജിസ്റ്ററിൽ  കള്ള ഒപ്പിട്ട് കാർഡുകൾ അംഗങ്ങളുടെ വീടുകളിലെത്തിച്ചു നൽകിയതായി സഹകരണ ജനാധിപത്യ മുന്നണി ആരോപിച്ചു.



പ്രവർത്തനപരിധിക്കു  പുറത്തുള്ളവർക്കും കാർഡുകൾ നൽകിയിട്ടുണ്ട്. ബാങ്കിൽ നേരിട്ടെത്തി കാർഡ് കൈപ്പറ്റിയവർക്കു മാത്രമാണ് വോട്ടുചെയ്യാൻ അർഹതയെന്നും സഹകരണ ജനാധിപത്യ മുന്നണി ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഔസേപ്പച്ചൻ വാളിപ്ലാക്കൽ , മനോജ് മാത്യു ചെറുവള്ളി
TR ശിവദാസ് ,  ടോമി മാത്യു എന്നിവർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments