Latest News
Loading...

പരിസ്ഥിതിദിന സന്ദേശയാത്രയുമായി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ



അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു   ചേന്നാട് സെന്റ് മരിയ  ഗൊരേത്തീസ്  ഹൈസ്കൂൾ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന സന്ദേശയാത്ര നടത്തി. പ്ലേക്കാടുകൾ  പിടിച്ചു മുദ്രാവാക്യം ഉയർത്തി നടത്തിയ യാത്രയിൽ എല്ലാ വിദ്യാർഥികളും  അധ്യാപകരും pta അംഗങ്ങളും, നാട്ടുകാരും അണിചേർന്നു. 


.'ഒരു ക്ലാസിനു ഒരു മരം '  എന്ന പദ്ധതിയിൽ ഓരോ ക്ലാസ്സുകാരും ഓരോ വൃക്ഷതൈ സ്കൂളിന്  നൽകി. സ്കൂൾ  കോമ്പൗണ്ടിൽ പച്ചക്കറി വിത്തുകളും ഫല വൃക്ഷതൈകളും  നട്ടു.




 മുൻവർഷങ്ങളിൽ  പരിസ്ഥിതി ദിനത്തിൽ നട്ട  വൃക്ഷങ്ങളുടെ  പിറന്നാൾ ആഘോഷിച്ച് പാനൽ  ഡിസ്കഷൻ  നടത്തി.

 ഹെഡ്മിസ്ട്രെസ് സി. സിസി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments