Latest News
Loading...

ലഹരിയില്ലാത്ത ലോകത്തിലേക്ക് - ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ



ലഹരിക്കെതിരെ പൊരുതാനുറച്ച് ചേന്നാട് സെന്റ് മരിയ  ഗൊരേത്തീസ് ഹൈസ്കൂൾ. ലഹരി  വിരുദ്ധ ദിനത്തിൽ ഈരാറ്റുപേട്ട ജനമൈത്രി പോലീസും വിദ്യാർത്ഥികളും രക്ഷിതാക്കളും  അദ്ധ്യാപകരും നാട്ടുകാരും ഒന്നിച്ചു ചേർന്നു ലഹരിവിരുദ്ധ  സന്ദേശങ്ങൾ  കൈമാറി മനുഷ്യ ചങ്ങല  തീർത്തു. ഈരാറ്റപേട്ട ജനമൈത്രി  ബീറ്റ് ഓഫീസർ  . ബിനോയി തോമസ്  ലഹരി  വിരുദ്ധ റാലി  ഫ്ലാഗ് ഓഫ്‌ ചെയ്തു  സംസാരിച്ചു. 

.ചേന്നാട് ടൗണിൽ ഒത്തുചേർന്ന യോഗത്തിൽ ഈരാറ്റുപേട്ട സർക്കിൾ ഇൻസ്‌പെക്ടർ  ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം  നടത്തുകയും ലഹരി സമൂഹത്തെ കാർന്നുതിന്നുന്ന കാൻസർ ആയി  മാറുന്നു എന്നും നമ്മുടെ കൂട്ടായ  പ്രയത്നം  ഉണ്ടെങ്കിൽ മാത്രമേ  ഇതിൽ  നിന്നും മോചനം  നേടാനാവൂ  എന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്കൂൾ മാനേജർ  റവ. ഫാ. തോമസ് മൂലേച്ചാലിൽ പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.

 ഹെഡ്മിസ്‌ട്രെസ്സ് സി. സിസി പി മാത്യു നേതൃത്വം നൽകിയ  യോഗത്തിൽ ലഹരി   വരുത്തുന്ന വിപത്ത് എന്താണെന്നും കുടുംബങ്ങൾ തകരുന്നതും വ്യക്തമാക്കുന്ന തെരുവുനാടകം  വിദ്യാർത്ഥികൾ ടൗണിൽ  അവതരിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും  അദ്ധ്യാപകരും നാട്ടുകാരും  ഒന്നുചേർന്നു ലഹരിക്കെതിരെ പോരാടുന്നതിന്റെ ഫലമായി കഴിഞ്ഞ  അധ്യയനവർഷം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി  ഏർപ്പെടുത്തിയ മികച്ച ലഹരിവിരുദ്ധ  പ്രവർത്തനങ്ങൾ  നടത്തിയ  സ്കൂളിനുള്ള പുരസ്‌ക്കാരം  കരസ്ഥമാക്കാനും കഴിഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments