Latest News
Loading...

ആയിരം ഭവനങ്ങളിൽ വിത്ത്, തൈ എത്തിച്ച് പരിസ്ഥിതി ദിനാചരണം



ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിത്ത്, തൈ  എന്നിവയുടെ വിതരണം നടത്തി. ഹൈഡ് മാസ്റ്റർ സാബു മാത്യു പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം നിർവ്വഹിച്ചു. ഫലവൃക്ഷതൈകൾ, ഔഷധ സസ്യങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ കുട്ടികൾക്ക് നൽകി. 

ഇവയുടെ പരിപാലനത്തിലും , ഉൽപാദനത്തിലും പ്രകടിപ്പിക്കുന്ന കുട്ടികളെ സ്കൂൾതനതു പ്രവർത്തനമായ എൻറെ വീടിന് എൻറെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി മികച്ച കുട്ടി കർഷകരെ കണ്ടെത്തുകയും വർഷാവസാനം ആദരിക്കുകയും ചെയ്യും. അധ്യാപകരായ സിനു ജോസഫ് ,ജിജി ജോസഫ് , ജോർജ് സി.തോമസ്, അജു ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments