Latest News
Loading...

വായനദിനാചരണത്തിൽ പുസ്തക തൊട്ടിൽ ഒരുക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ


 വായനാദിനാചരണത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ വരാന്തയിൽ ഒരുക്കിയ പുസ്തക തൊട്ടിൽ ശ്രദ്ധയമായി. വിദ്യാർത്ഥികളുടെ ജന്മദിനം, ഭവനത്തിൽ നടക്കുന്ന മറ്റ് ആഘോഷങ്ങൾ തുടങ്ങിയവയുടെ ഓർമ്മയ്ക്കായി വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ പുസ്തക തൊട്ടിലിൽ നിക്ഷേപിക്കും .

സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കാളികളാകുന്ന ഈ പദ്ധതിയിലുടെ ഒരു വർഷത്തിനുള്ളിൽ വിശാലമായ ലൈബ്രറി ഒരുക്കാനാണ് പദ്ധതി. കൂടാതെ പുസ്തകങ്ങൾ പരസ്പരം കൈമാറ്റവും നടക്കും. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാദർ തോമസ് കട്ടിപ്പറമ്പിൽ, വാർഡ് മെബർ എസി രമേശ്, ഹെഡ് മാസ്റ്റർ സാബു മാത്യു എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments