Latest News
Loading...

ദീർഘദൂര ബസ് സർവ്വീസ് പോയിൻ്റ് അട്ടിമറിക്കുന്നതിനെതിരെ പാലാ നഗരസഭ



പാലാ: ദീർഘദൂര സ്വകാര്യ ബസ് പോയിൻ്റ് മാറ്റാനുള്ള നഗരസഭാ തീരുമാനത്തെ വെല്ലുവിളിക്കുന്ന ദീർഘദൂര സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടിയുമായി പാലാ നഗരസഭ. ഇതിൻ്റെ ഭാഗമായി ഗതാഗത ക്രമീകരണ കമ്മിറ്റിയിലെ തീരുമാനം കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ പാലാ പോലീസിന് നിർദ്ദേശം നൽകി.


പാലാ ജനറൽ ആശുപത്രിക്കു മുന്നിൽ വൺവേയിൽ സ്വകാര്യ ദീർഘദൂര ബസ്സുകൾ ആളെടുക്കാൻ പാർക്കു ചെയ്യുന്നതുമൂലം ഈ മേഖലയാകെ ഗതാഗത തടസ്സം രൂക്ഷമായിരുന്നു. പതിനഞ്ചു മിനിറ്റിലേറെ സമയം വഴിയുടെ പകുതി ഭാഗത്തോളം കയറ്റി നിറുത്തിയായിരുന്നു ആളെടുക്കുന്നതും സാധനങ്ങൾ കയറ്റുന്നതും. പത്തിലേറെ ബസുകളാണ് വൈകുന്നേരങ്ങളിൽ ഈ ഭാഗത്ത് പല സമയങ്ങളിലായി റോഡിൽ സ്ഥിരമായി പാർക്ക് ചെയ്തിരുന്നത്. ഇത്തരം വാഹനങ്ങളിൽ കയറാൻ വരുന്നവരെ കൊണ്ടുവരുന്ന വാഹനങ്ങൾ റോഡിൻ്റെ ഇരുഭാഗത്തും മണിക്കൂറുകൾക്കു മുന്നേ എത്തി പാർക്കു ചെയ്യുന്നതും പതിവായിരുന്നു. ഇതോടെ ഈ ഭാഗത്ത് രൂക്ഷമായ ഗതാഗത തടസ്സം നിത്യ സംഭവമായി മാറി. ജനറൽ ആശുപത്രിയിൽ നിന്നും കുറിക്കുന്ന മരുന്നുകൾ വാങ്ങേണ്ടവരും ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളിൽ പോകേണ്ടവരും ദൂരെ വാഹനം പാർക്കു ചെയ്തിട്ടുവരേണ്ട അവസ്ഥയിലുമായിരുന്നു. കാൽനടയാത്രയും ദുഷ്കരമായിരുന്നു. ഇതേത്തുടർന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതി പരിഗണിച്ചാണ് നഗരസഭാ ട്രാഫിക് ക്രമീകരണ സമിതി ദീർഘദൂര സ്വകാര്യ ബസുകളുടെ പാർക്കിംഗ് പോയിൻ്റ് കിഴതടിയൂർ ബൈപ്പാസിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതേത്തുടർന്ന് താത്ക്കാലികമായി മുനിസിപ്പൽ ലൈബ്രറിയുടെ എതിർവശത്തുള്ള വെയ്റ്റിംഗ് ഷെഡിൽ ആളെടുക്കാൻ കഴിഞ്ഞ 12 മുതൽ സൗകര്യം നൽകിയിരുന്നു. 

ഇപ്പോൾ ഈ തീരുമാനമാണ് ദീർഘദൂര ബസ് സർവ്വീസുകൾ അട്ടിമറിക്കുന്നത്. ഇതോടെ പാലായിൽ ആശുപത്രി ജംഗ്ഷനിൽ ഗതാഗതക്കുരുക്കിന് വീണ്ടും കളമൊരുക്കുകയാണ്. പോലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ പെർമിറ്റിൽ നിയമവിരുദ്ധ സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും ഫൗണ്ടേഷൻ നിർദ്ദേശിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments