Latest News
Loading...

അന്യ സംസ്ഥാന ലോബിയുടെ ചട്ടുകമാകരുത് വിദ്യാർത്ഥി സംഘടനകൾ. നോയൽ ലൂക്ക്
വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ തന്നെ മുഖ മുദ്രയായി മാറിയ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിനെ തകർക്കുവാൻ അന്യ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ലോബിയുടെ ചട്ടുകമായി മാറരുത് വിദ്യാർത്ഥി സംഘടനകളെന്ന്  കെ എസ് സി കോട്ടയം ജില്ലാ പ്രസിഡണ്ട് നോയൽ ലൂക്ക് അഭിപ്രായപ്പെട്ടു.മുൻ കാലങ്ങളിൽ താറാവിൻ  കൂട്ടം പോലെ അന്യ സംസ്ഥാനങ്ങളിലെ എൻജിനീയറിങ് കോളേജുകളിൽ ഭാരിച്ച ഫീസിൽ പ്രവേശനം നേടിയിരുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളാണ് അമൽജ്യോതി പോലുള്ള കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കിയിരുന്നത്.

ഇതൊക്കെ അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ലോബികൾക്ക് ഹിതകരമല്ലാത്തതിനാൽ കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചു അവയെ തകർക്കാനുള്ള ഗൂഢ ലക്ഷ്യവും ഈ സമരത്തിന് പിന്നിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.വയനാട്ടിൽ മഴമറ കൃഷി വ്യാപകമായപ്പോൾ തമിഴ്‌നാട്ടിലെ പച്ചക്കറി ലോബി പരിസ്ഥിതി വാദികളെ ഇളക്കി വിട്ട് മഴമറ കൃഷി പരിസ്ഥിതിക്കു ഹാനികരമെന്നുള്ള പ്രചാരണം നടത്തിയതും ഈ സമരങ്ങളും ഒരേ പോലെ തന്നെയാണ് കാണേണ്ടത്.കുറ്റം ആരുടെ ഭാഗത്താണെന്നുള്ളതിന്  നിക്ഷ്പക്ഷമായ സമഗ്ര അന്വേഷണം ആവശ്യമാണെന്നിരിക്കെ കോളേജിലെ വസ്തു വകകൾ നശിപ്പിച്ചു കൊണ്ടുള്ള സമരത്തിന് കെ എസ് സി എതിരാണ്..ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന നിലവാരം പുലർത്തുന്ന കാഞ്ഞിരപ്പള്ളി കോളേജിനെതിരെ, അടുത്ത അധ്യായന വർഷത്തിലെ അഡ്മിഷൻ ആരംഭിക്കാനിരിക്കെ, മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലുള്ള സമരത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് നോയൽ ലൂക്ക് ആവശ്യപ്പെട്ടു.

മരണം നടന്ന് രണ്ട് ദിവസത്തിന് ശേഷം കോളേജിനെതിരെ നടക്കുന്ന അക്രമങ്ങളിൽ സംഘടിത സ്വഭാവമുളളതായും ഗൂഢാലോചന ഉള്ളതായും ബോധ്യമായിരിക്കുകയാണ്. അധ്യാപകരെ തടഞ്ഞുവെച്ചും ഉപദ്രവിച്ചും അപകീർത്തിപ്പെടുത്തിയും സ്ഥാപനങ്ങൾക്ക് കേടുപാട് വരുത്തിയും നടത്തുന്ന പ്രതികരണങ്ങൾ അംഗീകരിക്കാനാവില്ല. ഇത്തരം സംഘടിത നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ നടപടി ഉണ്ടാകണം.നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങളെ തകർക്കുവാൻ ലക്ഷ്യം വെച്ച് നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കാനാകില്ല യെന്നും,കൃത്യമായ നടപടികൾ സ്വീക രിക്കുവാൻ സർക്കാരും പോലീസും തയ്യാറാകണമെന്നും കെ എസ് സി കോട്ടയം ജില്ലാ പ്രസിഡണ്ട് നോയൽ ലൂക്ക് ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ ഏറ്റവും വലിയ ഗുണ്ടായിസക്കാരനെ വിദ്യാഭ്യാസ മന്ത്രിയും,കോട്ടയത്തെ ഏറ്റവും വലിയ സഹകരണ വിഴുങ്ങിയെ സഹകരണ മന്ത്രിയും ആക്കികൊണ്ടുള്ള കേരളം ഭരണത്തിൽ എസ് എഫ് ഐ യെ കൊണ്ട് കാഞ്ഞിരപ്പള്ളി കോളേജിനെതിരെ സമരം നടത്തിക്കുന്നത് കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വരിക്കുന്നതു പോലെ മാത്രമെന്നും നോയൽ ലൂക്ക് കുറ്റപ്പെടുത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

1 Comments

Tijo said…
athinu keralathile piller ivide admission kittiyillel pokunnathu canadayilekado.. amal jyothi indiade mukhamudra aanennu... ithu aaru paranju??