Latest News
Loading...

എ. വി. ശമുവേൽ അരീത്തടത്തിൽ കേരള കോൺഗ്രസ് (M)ൽ ചേർന്നു




മൂന്നലവ് സഹകരണ ബാങ്ക് പ്രസിഡണ്ടും, മുൻ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന  എ വി ശമുവൽ അരിതടത്തിൽ  കേരള കോൺഗ്രസ് ൽ ചേർന്നു. പാലായിൽ നടന്ന ചടങ്ങിൽ പാർട്ടി ചെയർമാൻ  ജോസ് കെ മാണി എംപിയിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു...


കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ടും മുൻ മണ്ഡലം പ്രസിഡണ്ടും ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് 20 കോടി രൂപയുടെ അഴിമതി നടത്തി മൂന്നിലവ് സർവീസ് സഹകരണ ബാങ്കിനെ അതിന്റെ സർവ്വനാശത്തിലേക്ക് തള്ളി വിട്ടെടുത്തുനിന്നാണ് AV ശമുവേൽ ന്റെ നേതൃത്വത്തിൽ ബാങ്കിനെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.. ബാങ്കിന്റെ പണം തട്ടിയെടുത്ത വർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നു.. ഇപ്പോൾ ബാങ്ക് തിരിച്ചുവരവിന്റെ പാതയിലാണ്.

 മൂന്നിലവിന്റെ രാഷ്ട്രീയത്തിൽ കേരള കോൺഗ്രസ് എമ്മിനും ജോസ് കെ മാണി എം പി ക്കും ഉള്ള സ്വീകാര്യതയാണ് കേരള കോൺഗ്രസിൽ ചേരാനുള്ള തീരുമാനമെന്ന് A.V .സാമുവൽ അറിയിച്ചു..

 ഇന്നലെ പാലായിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട്  ലോപ്പസ് മാത്യു മൂന്നിലവ് മണ്ഡലം പ്രസിഡണ്ട് ശ്രീ ടൈറ്റസ് പുന്നപ്ലാക്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് സിറിയക്ക് കുര്യൻ,  ജോയി ജോസഫ് അമ്മിയാനിക്കൽ , ജില്ലാ കമ്മിറ്റി അംഗമായ  ജ്യോതിഷ് ജേക്കബ്, അഡ്വക്കേറ്റ് റോയ് ജേക്കബ്, ബിജു തോമസ്, ടോമി മാറാമറ്റം, അഖിൽ കണിയാംകണ്ടം, ടോണി കുന്നുംപുറം, ജോസ് പുത്തൻപറമ്പിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പർ അജിത്ത് ജോർജ് എന്നിവർ പങ്കെടുത്തു....

സിപിഎം അംഗമായിരുന്ന എവി സാമുവല്‍ 2021 ആഗസ്റ്റില്‍ സിപിഐയില്‍ ചേരുകയായിരുന്നു.  
2 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments