Latest News
Loading...

പിക്കപ്പ് വാൻ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്



നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാൻ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക് . പാലാ പുലിയന്നൂർ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ഏറ്റുമാനൂർ ഭാഗത്തുനിന്ന് വന്ന പിക്ക് അപ്പ്  വീട്ടിൽ നിന്നിറങ്ങുകയായിരുന്ന ഓട്ടോറിക്ഷയിലാണ് ഇടിച്ചത് .


ഇടിയുടെ ആഘാതത്തിൽ ഓട്ടോ റിക്ഷയും പിക്ക് അപ്പും മറിയുകയും ചെയ്തു.  പുലിയന്നൂർ സ്വദേശിയുടെയാണ് ഓട്ടോറിക്ഷ .  അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു അപകടം. പാലാ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments