Latest News
Loading...

എ.ഐ ക്യാമറ പിഴ നാളെ മുതല്‍. കുട്ടികള്‍ക്ക് ഇളവില്ലെന്ന് കേന്ദ്രം



സംസ്ഥാനത്ത് എഐ ക്യാമറകള്‍ വഴി റോഡില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ പിഴ ചുമത്തും. ബോധവത്കരണ നോട്ടീസ് നല്‍കല്‍ സമയം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇന്ന് അര്‍ധരാത്രി മുതല്‍ പിഴ ചുമത്തലിലേക്ക് കടക്കുന്നത്. 726 എഐ ക്യാമറകളാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിനു പുറമെ അമിതവേഗം കണ്ടെത്താന്‍ വാഹനങ്ങളില്‍ സ്ഥാപിച്ച 4 ക്യാമറകളുമുണ്ട്. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് 7 ദിവസത്തിനുള്ളില്‍ നോട്ടീസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് കണ്ടെത്തുന്നത്.

.

.പിഴകള്‍ ഇപ്രകാരമാണ്

ഹെല്‍മറ്റ് ഇല്ലാതെയുള്ള യാത്രകള്‍ക്ക് - 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ - 1000 രൂപ)

ലൈസന്‍സില്ലാതെയുള്ള യാത്ര - 5000 രൂപ

വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗം- 2000 രൂപ

അമിതവേഗത - 2000 രൂപ

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ആദ്യതവണ- 500 രൂപ പിഴ (ആവര്‍ത്തിച്ചാല്‍ 1000 രൂപ).

മദ്യപിച്ച് വാഹനമോടിച്ചാല്‍ 6 മാസം തടവ് അല്ലെങ്കില്‍ 10,000 രൂപ പിഴ

രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ 2 വര്‍ഷം തടവ് അല്ലെങ്കില്‍ 15,000 രൂപ പിഴ

ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 3 മാസം തടവ് അല്ലെങ്കില്‍ 2000 രൂപ പിഴ

രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ മൂന്ന് മാസം തടവ് അല്ലെങ്കില്‍ 4000 രൂപ പിഴ

രണ്ടില്‍ കൂടുതല്‍ ആളുകളുമായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്താല്‍ 1000 രൂപ


അതേസമയം ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നല്‍കിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നാളെ മുതല്‍ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. കേരളം 12 വയസ്സില്‍ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേര്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടത്. എഐ ക്യാമറകള്‍ ഉപയോഗിച്ച് നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്നാണ് മന്ത്രി ആന്റണി രാജു നേരത്തേ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 


അതേസമയം, ക്യാമറയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എഐ ക്യാമറകള്‍ സ്ഥാപിച്ച ഇടങ്ങളില്‍ കോണ്‍ഗ്രസ് നാളെ ധര്‍ണ നടത്തും

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments