Latest News
Loading...

പരാജയ ഭീതിപൂണ്ട ഇടതുപക്ഷം വ്യാജ ആരോപണം ഉന്നയിക്കുന്നു




ജൂൺ 18-ാം തീയതി നടക്കുന്ന ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമതിയി ലേക്കുള്ള തെരഞ്ഞെടുപ്പിൽ LDF തികഞ്ഞ പരാജയ ഭീതിപൂണ്ട് വ്യാജ ആരോപണങ്ങളും മായി രംഗത്തിറങ്ങിയിരിക്കുകയാണ്. വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്ന ബാങ്കിനെയും നിലവിലുള്ള ബാങ്ക് ഭരണസമതിയേയും ജീവനക്കാരെയും അപകീർത്തിപ്പെടുത്താൻ ഇടതു പക്ഷെ പാനലിൽ മത്സരിക്കുന്നവർ ഇറങ്ങിയിരിക്കുകയാണ്.

വോട്ടറന്മാർ ബാങ്കിൽ നേരിട്ടു ഹാജരായി സെക്രട്ടറിയുടെ മുൻപാകെയുള്ള രജിസ്റ്ററിൽ ഒപ്പിട്ട് തിരിച്ചറിയൽ കാർഡ് വാങ്ങി നിത്യവും മടങ്ങുന്ന കാഴ്ച വസ്തുതയാണ്. ഇടതുപക്ഷ അനുഭാവികളായ ബാങ്ക് ജീവനക്കാരെ പോലും അപമാനിക്കുന്ന രീതിയിലാണ് ഇടതുപക്ഷ പ്രചരണം. ഇതിൽ വഞ്ചിതരാകാതെ എല്ലാ ഓഹരി ഉടമകളും ബാങ്ക് നൽകിയ തിരിച്ചറിയൽ കാർഡുമായി വോട്ടു രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. മറിച്ചുള്ള കുപ്രചരണങ്ങൾ വസ്തുതാ വിരുദ്ധവും അസംബന്ധവുമാണ്.




തെരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂർവ്വവും കുറ്റമറ്റതുമാകണമെന്ന് ഉള്ളതുകൊണ്ടു തന്നെ യു.ഡി.എഫ് ബഹു. കേരളാ ഹൈക്കോടതിയിൽ OPഫയൽ ചെയ്യുകയും പോലീസ് സംരക്ഷണം ഉറപ്പാക്കാനും കള്ളവോട്ടും വ്യാജവോട്ടും തടയുന്നതിനുമായി നിരീക്ഷണക്യാ മറ സ്ഥാപിക്കുന്നതിനുമുള്ള ഉത്തരവ് ബഹു. കേരളാ ഹൈക്കോടതിയയിൽ നിന്നും സമ്പാദിച്ചിട്ടുണ്ട്

ഭരണസ്വാധീനം ഉപയോഗിച്ച് ഏതാനും അംഗങ്ങളുടെ വോട്ടവകാശം നിക്ഷേധിച്ചതിനെ തിരെ യു.ഡി.എഫ്. ബഹു. കേരള ഹൈക്കോടതിയെ സമീപിക്കുകയും വോട്ട് ചെയ്യുവാ നുള്ള അംഗങ്ങളുടെ അവകാശം ബഹു. കേരളാ ഹൈക്കോടതിയിലൂടെ സ്ഥാപിച്ചെടുക്കു കയും ചെയ്തു.

തുടക്കം മുതലുള്ള പരാജയഭീതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇടതുപക്ഷപാ നലിൽ മത്സരിക്കുന്നവർ തങ്ങളുടെ ഇടതുപക്ഷജനാധിപത്യമുന്നണി' എന്ന പേരുപോലും ഉപേക്ഷിച്ചതും ജനാധിപത്യ സഹകരണ മുന്നണി' എന്ന അപരനാമം സ്വീകരിച്ചതും, ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ് എന്നല്ലാതെ എന്തുപറയാൻ!!! ഇതെല്ലാം പരാജയഭീതിപൂണ്ട് ഇടതുപക്ഷ പാനലിൽ മത്സരിക്കുന്നവർ ചെയ്യുന്നത് കുതന്ത്രങ്ങൾ മാത്രം.

ബാങ്ക് ഭരണസമതിയിൽ യു.ഡി.എഫ്. ന്റെ മുഴുവൻ സ്ഥാനാർത്ഥികളും വൻ ഭൂരി പക്ഷതത്തോടെ ജയിച്ച് അധികാരത്തിൽ വരുമെന്ന് മുൻബാങ്ക് പ്രസിഡന്റും യു.ഡി.എഫ്. ചെയർമാനുമായ ടോമി ഫ്രാൻസീസ് പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ടോമി ഫ്രാൻസിസ് പൊരിയത്ത്, വിനോദ് ചെറിയാൻ വേരനാനി, അഡ്വ. ജോസ് ജോസ് പ്ലാക്കൂട്ടം, കെ.റ്റി. തോമസ് കിഴക്കേക്കര, റിജോ ഒരപ്പുഴിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments