Latest News
Loading...

പ്രവേശനോത്സവദിനത്തിൽ അക്ഷരദീപം തെളിയിച്ച് കുട്ടികൾ




പ്രവേശനോത്സവ ദിനം കൊഴുവനാൽ സ്കൂളിൽ വ്യത്യസ്തമായി ആഘോഷിച്ചു. അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നത് കുട്ടികൾ പ്രതിരൂപാത്മകമായി അവതരിപ്പിച്ചു. സ്കൂൾ മാനേജർ റവ ഡോ.ജോർജ് വെട്ടുകല്ലേൽ തെളിയിച്ച ദീപത്തിൽ നിന്നും കൊഴുവനാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശീമതി നിമ്മി ടിങ്കിൾ രാജ് നവാഗതരായ വിദ്യാർഥികൾ പ്രത്യേകം തയ്യാറാക്കിയ മെഴുകുതിരിയിൽ വെളിച്ചം പകർന്നു നൽകി. 

രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികൾ അക്ഷര ജ്യോതി ഏറ്റുവാങ്ങി. സ്കൂൾ മാനേജർ റവ ഡോ. ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച യോഗം കൊഴുവനാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഷാന്റി മാത്യു ഹെഡ് മാസ്റ്റർ സോണി തോമസ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജേഷ് പി., വാർഡ് മെമ്പർ പി.സി.ജോസഫ് പി.റ്റി.എ പ്രസിഡന്റ് ഷിബു പൂവക്കുളം, ബന്നിച്ചൻ പി.ഐ, തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് അനൂപ് ചാണ്ടി, സണ്ണിക്കുട്ടി സെബാസ്റ്റ്യൻ, കുര്യൻ മാത്യു, ജസ്റ്റിൻ അബ്രാഹം, സിബി ഡൊമിനിക്, ഏലിയാമ്മ ജോസഫ് , മേരിക്കുട്ടി റ്റി എ, മിനിമോൾ ജേക്കബ്ബ്, ജിജിമോൾ ജോസഫ് സി.എൽസി മാത്യു, രമ്യ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments