പാലായിലെ കാൽനടയാത്രക്കാരുടെ നിരന്തര ആവശ്യത്തിന് ഒടുവിൽ പരിഹാരം. സ്കൂളുകൾക്കു മുമ്പിലും നഗരത്തിലും സീബ്ര ലൈനുകൾ വരയ്ക്കുന്ന ജോലികൾ ആരംഭിച്ചു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് ജോലികൾ ആരംഭിച്ചത്. കഴിഞ്ഞ സ്കൂൾ സീസൺ ആരംഭകാലത്ത് മുതൽ ആവശ്യപ്പെടുന്ന വിഷയത്തിലാണ് ഈ മെയ് മാസം പരിഹാരമായത്.
.ഫെബ്രുവരിയിൽ ചേർന്ന നഗരസഭ ഗതാഗത ഉപദേശക സമിതി യോഗത്തിൽ ഉടൻ സീബ്രാ ലൈനുകൾ വരയ്ക്കാൻ തീരുമാനമെടുത്തിരുന്നു. തുടർന്ന് കൗൺസിലിലും വിഷയം ചർച്ച ചെയ്യുകയും പൊതുമരാമത്ത് വകുപ്പിന് ഈ ആവശ്യം ഉന്നയിച്ച് നഗരസഭ കത്തു നൽകുകയും ചെയ്തിരുന്നു.
വിവിധ സ്കൂൾ അധികൃതരും ഇതേ ആവശ്യം ഉന്നയിച്ച് നഗരസഭയ്ക്ക് കത്തു നൽകിയിരുന്നു. എന്നാൽ ടെൻഡർ നടപടികളിലെ കാലതാമസം മൂലം ലൈൻ തെളിക്കൽ ജോലികൾ നീണ്ടു പോവുകയായിരുന്നു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments