Latest News
Loading...

ചങ്ങാതിക്കൂട്ടം 86 എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം




              തീക്കോയി സെൻറ് മേരീസ് ഹൈസ്കൂളിലെ 1986 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ 37 വർഷങ്ങൾക്കു ശേഷം ചങ്ങാതിക്കൂട്ടം 86 എന്ന പേരിൽ പൂർവ്വവിദ്യാലയത്തിൽ ഒത്തുചേർന്നത് ഒരു നവ്യാനുഭവമായി. തങ്ങളെ പഠിപ്പിച്ച അദ്ധ്യാപകരെ ക്ലാസ് മുറികളിൽ വീണ്ടും കണ്ടുമുട്ടിയത് ,ഇന്ന് അന്യമായി കൊണ്ടിരിക്കുന്ന അദ്ധ്യാപക വിദ്യാർത്ഥിബന്ധത്തിൻ്റെ പ്രാധാന്യം വിളിച്ചോതി. മെയ് 6 ശനിയാഴ്ച സ്കൂൾ സമയത്തിന് മുൻപ് സ്കൂളിലെത്തിയ പഴയ കൂട്ടുകാർ ഒരു ദിവസം മുഴുവൻ പൂർവ്വ വിദ്യാലയത്തിൽ ചെലവഴിച്ച് 3 മണിയോടെയാണ് മടങ്ങിയത്. 


          11.30 am ന്, 1986 ബാച്ച് കാരനും കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ ആൻഡ്‌ ജൂണിയർ കോളജ് മാനേജരുമായ ഫാ.മാത്യു പനയ്ക്ക കുഴിയിൽ ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം തീക്കോയി സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ ഫാ.തോമസ് മേനാച്ചേരിൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് മാനേജർ ഫാ.മാത്യു കാടൻ കാവിൽ, അദ്ധ്യാപക പ്രതിനിധി കെ.സി.കുര്യൻ, വിദ്യാർത്ഥി പ്രതിനിധി റഫീഖ് പി.എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു. ജോ സെബാസ്റ്റ്യൻ സ്വാഗതവും, ബേബി ജോൺ കൃതജ്ഞതയും പറഞ്ഞു. ജയിംസ്കുട്ടി കുര്യൻ, ജോയി മാത്യു, സജി കുര്യാക്കോസ്, ബിജു ജോസഫ്, എ.സി.മാത്യു, ജോജോ അബ്രാഹം, സജിമോൻ പി.എസ്. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments