Latest News
Loading...

സന്ധിയില്ലാത്ത പോരാട്ടങ്ങൾ അനിവാര്യം -അഡ്വ വി ബി ബിനു.


പാലാ. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങൾ അനിവാര്യനാണെന്ന് എ ഐ റ്റി യു സി സംസ്ഥാന സെക്രട്ടറി അഡ്വ വി ബി ബിനു അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ( എം വി വിദ്യധരൻ നഗർ )ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
.സപ്ലൈകോ ജീവനക്കാരുടെ ദിവസ വേതനം 700 രൂപ ആക്കണമെന്ന് സമ്മേളനം പ്രേമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സപ്ലൈ കോ ഔട്ട്‌ ലെറ്റുകളിൽ ലഘു ബാങ്കിംഗ് അടക്കമുള്ള റേഷൻ കടയും മറ്റ് പുതിയ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ജില്ല പ്രസിഡന്റ് ബി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കുഞ്ഞുമോൾ രക്തസാക്ഷി പ്രമേയവും, ജിജി മാത്യു അനുശോചന പ്രേമേയവും അവതരിപ്പിച്ചു.

 ജില്ല സെക്രട്ടറി പി കെ ശശി റിപ്പോർട്ട് അവതരിപ്പിച്ചു. എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌കുമാർ, സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ സലിംകുമാർ,എം ജി ശേഖരൻ,ബാബു കെ ജോർജ്, അഡ്വ തോമസ് വി റ്റി, അഡ്വ സണ്ണി ഡേവിഡ്, അഡ്വ ബിനു ബോസ്, പി കെ ഷാജകുമാർ, കെ എസ് രത്‌നകാരൻ, റ്റി കെ ശിവൻ, എം റ്റി സജി, റ്റി ബി ബിജു, റ്റി റ്റി തോമസ്, അഡ്വ പയസ് രാമപുരം, അഡ്വ പി ആർ തങ്കച്ചൻ, മിനി പത്മകുമാർ, പി ജി മനോജ്‌ എന്നിവർ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments