പാലാ നഗരസഭ - സ്വച്ഛ് ഭാരത് മിഷൻ (അർബൻ)2.0 - “ മേരി ലൈഫ് മേരാ സ്വച്ഛ് ഷഹർ ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയിൽ പുനരുപയോഗയോഗ്യമായ വസ്തുക്കൾ കൈമാറുന്നതിന് R.R.R (Reduce, Reuse, Recycle) കേന്ദ്രം ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ നിർവ്വഹിച്ചു.
.പുനരുപയോഗപ്രദമായ വസ്തുക്കൾ (തുണിത്തരങ്ങൾ, ഗൃഹോപകരണ സാമഗ്രികൾ മുതലായവ) പൊതുജനങ്ങൾക്ക് ഈ സെന്റർ വഴി കൈമാറ്റം ചെയ്യുന്നതിന് അവസരം ഒരുക്കുന്നു. നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ശ്രീ. ജോസ് എടേട്ട്, ശ്രീമതി. ഷീബ ജിയോ, ശ്രീമതി. ലിസിക്കുട്ടി മാത്യു, ശ്രീമതി. ആനി ബിജോയി, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ഡോ. ഗീതാദേവി, നഗരസഭാ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments