Latest News
Loading...

റേഷന്‍ വീടുകളിലെത്തിക്കുന്ന ഒപ്പം പദ്ധതി ഉദ്ഘാടനം ചെയ്തു.




കേരള സര്‍ക്കാര്‍ പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് മീനച്ചില്‍ താലൂക്കില്‍ റേഷന്‍ വിതരണത്തിനുള്ള ഒരു കൈ സഹായവുമായി ഒപ്പം പദ്ധതി ഉദ്ഘാടനം ചെയ്തു. മാണി സി കാപ്പന്‍ എംഎല്‍എ പദ്ധതിയില്‍ പങ്കെടുക്കുന്ന ഓട്ടോറിക്ഷ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് നടത്തി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.


.അതി ദാരിദ്ര്യനിര്‍മാര്‍ജനം എന്ന സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ചപ്പാട് ഉള്‍ക്കൊണ്ട് റേഷന്‍ കടകളില്‍ എത്തി റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റാന്‍ സാധിക്കാത്ത കിടപ്പ് രോഗികളും അവശത അനുഭവിക്കുന്നവരുമായ ജനവിഭാഗങ്ങള്‍ക്ക് റേഷന്‍ വിഹിതം അവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന നൂതന പദ്ധതിയാണ് ഒപ്പം പദ്ധതി. സേവനത്തിനായി ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ കൂടെ സഹകരണത്തോടെ ഒപ്പം എന്ന പദ്ധതിയിലൂടെ അര്‍ഹമായ റേഷന്‍ ഇത്തരം കുടുംബങ്ങള്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കും. 

 നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ജയപ്രകാശ് വി സ്വാഗതം ആശംസിച്ച യോഗത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷാജു വി.തുരുത്തന്‍, സിപിഎം ഏരിയ സെക്രട്ടറി പി എം ജോസഫ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സണ്ണി ഡേവിഡ്, ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ബിനീഷ് ചൂണ്ടച്ചേരി, മാനേജര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സജനി.ബി. എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.  പാലാ മുണ്ടു പാലത്തുള്ള റേഷന്‍ കടയുടെ പരിസരത്ത് വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments