Latest News
Loading...

എം മുകുന്ദന് മഹാകവി പാലാ പുരസ്‌കാരം സമര്‍പ്പിച്ചു



പ്രശസ്ത കഥാകൃത്തും, നോവലിസ്റ്റുമായ എം മുകുന്ദന് മഹാകവി പാലാ പുരസ്‌കാരം സമര്‍പ്പിച്ചു. കിഴതടിയൂര്‍ സഹകരണബാങ്ക് ഏര്‍പ്പെടുത്തിയ മഹാകവി പാലാ പുരസ്‌കാര സമര്‍പ്പണം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. മുകുന്ദനെ പോലെയുള്ള ഒരാള്‍ക്ക് മഹാകവിയുടെ പേരിലുള്ള പുരസ്‌കാരം നല്കാനാവുന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. 

.വളരുന്ന കേരളത്തെക്കുറിച്ച് സ്വപ്നം കാണാന്‍ പഠിപ്പിച്ച കവിയായിരുന്നു പാലാ നാരായണന്‍ നായരെന്ന് എം മുകുന്ദന്‍മറുപടി പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ കേരളം വളരുന്നുണ്ടോ എന്ന് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവ ശാല്‍ കേരളം തളരുകയാണ്. അത് പറയാന്‍ നമുക്ക് സാധിക്കണം. അതാണ് എഴുത്തുകാരന്റെ കര്‍ത്തവ്യം. സത്യത്തിന്റെ കുരിശ് ചുമക്കുന്നവരാണ് എഴുത്തുകാര്‍. അതുകൊണ്ടാണ് എഴുത്തുകാര്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് എം.എസ്.ശശിധരന്‍ നായര്‍ അധ്യക്ഷനായിരുന്നു. നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനാേ, കൗൺസിലർ ബിനു പുളിക്കക്കണ്ടം,  വി.എം. അബ്ദുള്ള ഖാന്‍, രവി പുലിയന്നൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments