പാലായിൽ പ്രവേശനോത്സവം ചടങ്ങുകൾ കണ്ടു മടങ്ങിയ പിഞ്ച് ബാലനെ നായ കടിച്ചുപറിച്ചു. പാലാ നഗരസഭ ഭരണമുന്നണിയിലെ മുൻനിരക്കാരിയായ കൗൺസിലറുടെ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചു പരിക്കേൽപ്പിച്ചത്. എന്നാൽ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ച് ചികിത്സ നൽകിയ കുട്ടിയുടെ വിവരം തിരക്കി കൗൺസിലർ ഫോൺ വിളിക്കുക പോലും ഉണ്ടായില്ലെന്നാണ് ആക്ഷേപം. പ്രദേശത്ത് അക്രമകാരിയായ നായയുടെ , ഉടമസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് പാലാ പോലീസിൽ പരാതി നൽകി.
മോന്തക്കര ഭാഗത്ത് താമസക്കാരൻ ആയ അഖിൽ വി.ടി ആണ് പരാതിക്കാരൻ . ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. കണ്ണാടി ഉറുമ്പിലെ അംഗൻവാടിയിൽ പ്രവേശനോത്സവം കഴിഞ്ഞ് തിരികെ വരികയായിരുന്നു ആര്യൻ എന്ന എട്ടു വയസ്സുകാരൻ. കൗൺസിലറുടെ വീടിന് മുന്നിലെത്തിയപ്പോൾ നായ ഓടിയെത്തി കുട്ടിയെ കടിക്കുകയായിരുന്നു. ഓടുന്നതിനിടെ വീണ് പരിക്കേറ്റ ആര്യന്റെ മുറിവിലും നായ കടിച്ചു. കാലിൽ പലയിടങ്ങളിലും കൈയിലും കടിയേറ്റ് പാടുകൾ ഉണ്ട്. സമീപത്ത് ഉണ്ടായിരുന്നവർ ഓടി കൂടിയാണ് കുട്ടിയെ നായയിൽ നിന്നും രക്ഷിച്ചത്.
കുട്ടിയെ ഉടൻതന്നെ പല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. കോട്ടയത്ത് എത്തിച്ച പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുകയും ചെയ്തു. ഇതിനിടയിൽ കൗൺസിലറെ വിളിച്ച് വിവരം പറഞ്ഞിരുന്നെങ്കിലും ഒരുതവണ പോലും വിളിക്കുകയോ വിവരമന്വേഷിക്കുകയോ ചെയ്തില്ലെന്നാണ് അഖിലിന്റെ പരാതി.
കുട്ടിയെ കടിച്ച നായ പ്രദേശത്തെ സ്ഥിരം ശല്യക്കാരൻ ആണെന്നും ആക്ഷേപമുണ്ട്. അക്രമാസക്തനായ നായയെ കെട്ടിയിട്ട് വളർത്താൻ തയ്യാറാകാത്തതിൽ പ്രദേശവാസികൾക്കും പ്രതിഷേധം ഉള്ളതായി അഖിൽ പറയുന്നു. കുട്ടിയെ നായ ആക്രമിച്ച സംഭവത്തിൽ ഉടമസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് അഖിൽ പരാതി നൽകിയിരിക്കുന്നത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments