Latest News
Loading...

വികലാംഗനെ തള്ളിയിട്ടു. മറ്റൊരാളെ വലിച്ചിഴച്ചു പോലീസ്




സമീപവാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ലഭിച്ച പരാതി അന്വേഷിക്കാന്‍ രാത്രിയിലെത്തിയ പോലീസ് വികലാംഗനായ വീട്ടുജോലിക്കാരനെ തള്ളിയിട്ടതായും മറ്റൊരാളെ വലിച്ചിഴച്ച് കൊണ്ടുപോയതായും ആക്ഷേപം. ഭരണങ്ങാനം കിഴക്കേക്കര കെ.റ്റി തോമസിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പാലാ പോലീസിനെതിരെയാണ് ആക്ഷേപമുയരുന്നത്. മുന്‍ ഭരണങ്ങാനം പഞ്ചായത്തംഗമാണ് തോമസ്. 



.അയല്‍വാസിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് വീട്ടിലെത്തിയത്. അയല്‍വാസിയുമായി തര്‍ക്കമുണ്ടായത് സംബന്ധിച്ച് ചോദ്യം ചെയ്തതോടെ പോലീസും ജോലിക്കാരനായ ബാബുവുമായി ഉന്തും തള്ളും ഉണ്ടായി. ഇതിനിടയില്‍ തടയാന്‍ ശ്രമിച്ച വികലാംഗനായ വിക്രമനെ പോലീസ് തള്ളിയിടുകയായിരുന്നു.  ബാബുവിനെ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് തൂക്കിയെടുത്ത് കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ വിക്രമനും ബാബുവും ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പിന്നോക്കക്ഷേമ വകുപ്പിനടക്കം പരാതി നല്കാനുള്ള നീക്കത്തിലാണ് വീട്ടുടമയായ കെ.റ്റി തോമസ്. ബാബുവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments