Latest News
Loading...

വാകക്കാട് ചെക്ക് ഡാമിലെ മണലും ചെളിയും നീക്കി തുടങ്ങി


മൂന്നിലവ് പഞ്ചായത്തിലെ വാകക്കാട് ചെക്ക് ഡാമില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കുന്ന ജോലികള്‍ക്ക് തുടക്കമായി. കഴിഞ്ഞ 2 വര്‍ഷക്കാലം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്നിലവ് ടൗണില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് വലിയ നഷ്ടം നേരിട്ടിരുന്നു. ചെക്ക് ഡാം പൊളിച്ചുനീക്കുകയോ മണല്‍ വാരിമാറ്റുകയോ ചെയ്യണമെന്ന് ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്ജ് ഏപ്രില്‍മാസം കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് വകക്കാട് പാലം മുതല്‍ കടവുപുഴ പാലം വരെയുള്ള ഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും മണലും ചെളിയും പൂര്‍ണമായി നീക്കം ചെയ്യുകയാണ് അഭികാമ്യമെന്ന് ഇതിനെക്കുറിച്ച് പഠനം നടത്തിയ മേജര്‍ ഇറിഗേഷന്‍ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരമാണ് മണ്ണ് നീക്കം ചെയ്യുന്നത്. 

 


പദ്ധതി പൂര്‍ത്തിയാകുന്നതോടെ മൂന്നിലവിലെ വെള്ളപ്പൊക്കത്തിനും തന്മൂലം വ്യാപാരികള്‍ അനുഭവിച്ചു വന്നിരുന്ന ദുരിതങ്ങള്‍ക്കും ശാശ്വത പരിഹാരം ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും ജോസ് കെ മാണി എംപിയും ഇന്ന് പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 


.LDF ജില്ലാ കണ്‍വീനര്‍ പ്രൊഫസര്‍ ലോപ്പസ് മാത്യു, മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എല്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു സെബാസ്റ്റ്യന്‍, വൈസ് പ്രസിഡണ്ട് മായാ അലക്‌സ് , പഞ്ചായത്ത് മെമ്പര്‍മാരായ അജിത്ത് ജോര്‍ജ്, റീന റിനോള്‍ഡ്, ലിന്‍സി ജെയിംസ്, ജോളി ടോമി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും വ്യാപാരി വ്യവസായി പ്രതിനിധികളും നിരവധി നാട്ടുകാരും പരിപാടികളില്‍പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments