Latest News
Loading...

ബലാത്സംഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ.



 വീട്ടമ്മയെ ബലാത്സംഗം ചെയ്തതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ആളെ  പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിലവ് പെരുങ്കാവ് ഭാഗത്ത് ചെമ്പാക്കൽ വീട്ടിൽ റോയി കുര്യൻ (48) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2015-ൽ വീട്ടമ്മയെ ബലാൽസംഗം ചെയ്തതിനു ശേഷം ഒളിവിൽ പോവുകയായിരുന്നു. 

.ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന്  ഇയാളെ മാഹിയിൽ നിന്നും പിടികൂടുകയായിരുന്നു.  എസ്.ഐ മനോജ് കുമാർ, സി.പി.ഓ അനൂപ് , ശിഹാബ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments