Latest News
Loading...

ഗൃഹപ്രവേശന ചടങ്ങ് നടന്നു




 തീക്കോയി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീട്ടിൽ ഗൃഹപ്രവേശന ചടങ്ങ് നടന്നു. ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ എസ്.ടി വിഭാഗത്തിൽപ്പെട്ട കുടുംബത്തിലാണ് ഗ്രഹപ്രവേശനവും താക്കോൽദാന ചടങ്ങും നടന്നത്. ഗ്രാമപഞ്ചായത്തിൽ 96 വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തിയായി. 


46 വീടുകളുടെ പണികൾ നടന്നുവരികയാണ്. പ്രസിഡന്റ് കെ.സി ജെയിംസ് പൂർത്തിയായ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്, മെമ്പർമാരായ കവിത രാജു, ജയറാണി തോമസ്കുട്ടി, വി ഇ ഒ മാരായ സൗമ്യ കെ വി, ടോമിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments