Latest News
Loading...

28.5 ശതമാനം വരെ കുറച്ച് കെട്ടിട നികുതി പുതുക്കി നിശ്ചയിച്ച് ഈരാറ്റുപേട്ട നഗരസഭ




2017 ലെ എല്‍.ഡി.എഫ് നഗരസഭാഭരണ സമിതി നിശ്ചയിച്ച കെട്ടിട നികുതി വളരെ ഭാരിച്ചതായിരുന്നതിനാലും ,ആരാധനാലയങ്ങള്‍ , ബില്‍ഡിംഗ് അസ്സോസിയേഷന്‍ , എഞ്ചിനീയറിംഗ് അസ്സോസിയേഷന്‍ പൊതുജനങ്ങള്‍ മുതലായവരുടെ നിരന്തരമായ അഭിപ്രായം മാനിച്ചും നിലവില്‍ ഈരാറ്റുപേട്ട നഗരസഭ ഈടാക്കുന്ന നിരക്കില്‍ നിന്നും 28.5% വരെ നിരക്ക് കുറച്ചും സര്‍ക്കാര്‍ പരമാവധി നിര്‍ദ്ദേശിച്ചിരിക്കുന്ന നിരക്കിനെക്കാള്‍ കുറച്ചും ഭൂരിഭാഗ ഇനങ്ങള്‍ക്കും നികുതി കുറക്കുന്നതിന് ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തു . 


.പാര്‍പ്പിടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്‌കയര്‍ മീറ്ററി ന് 17 രൂപ ഈടാക്കാമെങ്കിലും പാലാ നഗരസഭ ഉള്‍പ്പെടെയുള്ള നരസഭകള്‍ 15 രൂപ വരെ ഈടാക്കാന്‍ തീരുമാനിച്ചെങ്കിലും ഈരാറ്റുപേട്ട നരസഭ 300 ചതുരശ്ര അടിവരെയുള്ള വീടുകള്‍ക്ക് 12 രൂപ മാത്രമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. നഗരസഭയിലെ 200 ചതുരശ്ര മീറ്റര്‍ മുകളില്‍ വരുന്ന കെട്ടിടങ്ങള്‍ക്ക് 140 /- രൂപയാണ് നിലവില്‍ ഈടാക്കിയിരുന്നതെങ്കിലും 100 രൂപ ആക്കി കുറച്ചു. പരമ്പരാഗത വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് നിലവിലെ നിരക്ക് 30 രൂപ ആയിരുന്നത് 17/- രൂപ ആക്കി കുറച്ചിട്ടുണ്ട്. 100 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം 100 രൂപ വരെ ആണെങ്കിലും 70 രൂപ ആക്കിയും 200 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം 100 രൂപ വരെ ഉള്ളത് 90/- രൂപ വരെ ആക്കിയും ഷോപ്പിംഗ് മാളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം 150 രൂപ വരെ ആണെങ്കിലും 100 രൂപ ആക്കിയും കുറയ്ക്കാന്‍ നഗരസഭ തീരുമാനമെടുത്തിട്ടുണ്ട്.

 സര്‍ക്കാര്‍ ഭീമമായി വര്‍ദ്ധിപ്പിച്ച പെര്‍മിറ്റ് ഫീസ് ഏകീക്രിത സ്വാഭാവത്തോട് കൂടിയുള്ള അപേക്ഷ ഫീസ് ആയതിനാല്‍ ഈരാറ്റുപേട്ട നഗരസഭയ്ക്ക് നിരക്ക് കുറയ്ക്കുന്നതിന് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയുകയില്ല. സി.പി.എം ലോക്കല്‍ സെക്രട്ടറി അടക്കമുള്ള കൗണ്‍സിലര്‍മാര്‍ സമൂഹമാധ്യമങ്ങള്‍ വഴി സര്‍ക്കാരിന്റെ നികുതി വര്‍ദ്ധനവ് പിന്‍വലിക്കുന്നതിന് വേണ്ടി നഗരസഭ പ്രമേയം പാസ്സാക്കണമെന്ന് അഭിപ്രായമുയര്‍ത്തിയിരുന്നു. ഇത് പരിഗണിച്ചും , യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരവും നഗരസഭ കൗണ്‍സിലില്‍ പെര്‍മിറ്റ് ഫീസ് കുറയ്ക്കുന്നതിനുള്ള പ്രമേയം പാസ്സാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പ്രമേയത്തിന് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെയും പിന്തുണ തേടുന്നതായും നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍ ,വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്യാസ് എന്നിവര്‍ പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാരായ നാസര്‍ വെള്ളൂപ്പറമ്പില്‍ ,എസ്.കെ നൗഫല്‍ ,നഗരസഭ കൗണ്‍സിലര്‍മാരായ പി.എം അബ്ദുള്‍ ഖാദര്‍ ,അന്‍സര്‍ പുള്ളോലില്‍ ,ഫസില്‍ റഷീദ് ,റിയാസ് പ്ലാമൂട്ടില്‍ ,സുനില്‍ കുമാര്‍ ,സുനിത ഇസ്മായില്‍ ,അന്‍സല്‍ ന പരിക്കുട്ടി ,സഹ്ല ഫിര്‍ദൗസ് ,ഷെഫ്‌ന അമീന്‍ ,ഫാസില അബ്‌സാര്‍ തുടങ്ങിയവര്‍ വാര്‍്തതാസമ്മേളനത്തില്‍ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments