Latest News
Loading...

കണക്കില്‍പെടാത്ത 17 ലക്ഷം രൂപയുമായി ഈരാറ്റുപേട്ട സ്വദേശി പിടിയില്‍



17 ലക്ഷം രൂപയുമായി ട്രെയിനില്‍ യാത്ര ചെയ്ത ഈരാറ്റുപേട്ട സ്വദേശിയെ ആര്‍പിഎഫ് പിടികൂടി. രേഖകള്‍ ഇല്ലാത്ത പണമാണ് ഇയാള്‍ കൈവശം കൊണ്ടുവന്നത്. സ്വദേശിയായ മുഹമ്മദ് ഹാഷിമാണ് പിടിയിലായത്. പുണെ കന്യാകുമാരി ജയന്തി ജനതാ എക്സ്പ്രസില്‍ സേലത്തു നിന്നും ഇയാള്‍ അങ്കമാലിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.



അരയിൽ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അറയിൽ ഒളിപ്പിച്ച നിലയിൽ ആയിരിന്നു പണം സൂക്ഷിച്ചിരുന്നത്. 2010-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ട പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നും വിജയിച്ചയാളാണ് ഇദ്ദേഹം. നിലവില്‍ മുസ്ലീംലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ പ്രസിഡന്റുമാണ്. ആര്‍പിഎഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിയെയും പിടിച്ചെടുത്ത 17 ലക്ഷം രൂപയും ആര്‍പിഎഫ് ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറി.

പാലക്കാട് ആർപിഎഫ് സിഐ എസ്. സൂരജ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സജി അഗസ്റ്റിൻ, എ.മനോജ്, കെ.സുനിൽകുമാർ, കോൺസ്റ്റബിൾ പി.ബി.പ്രദീപ്, വനിതാ കോൺസ്റ്റബിൾ വീണാ ഗണേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments