Latest News
Loading...

തിടനാട്ടിൽ ഷെറിൻ പുറത്ത്. BJP അവിശ്വാസം പാസായി



തിടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ്യർമാൻ ഷെറിൻ പെരുമാംകുന്നേൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. കേരള കോൺഗ്രസ് M അംഗമാണ് ഷെറിൻ . ബി.ജെ.പി അംഗം സന്ധ്യ ശിവകുമാർ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായ മിനി ബിനോ പിന്തുണക്കുകയായിരുന്നു. സ്വതന്ത്ര അംഗമാണ് മിനി ബിനോ. 

മൂന്ന് പേരാണ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലുണ്ടായിരുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും കേരള കോൺഗ്രസ് M അംഗവുമായ വിജി ജോർജിനെതിരെ 7 ഇടത് അംഗണ്ട ൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ബിനോ മുളങ്ങാശേരിയുടെ ഭാര്യയാണ് ബിജെപി അവിശ്വാസ പ്രമേയത്തെ പിന്തുണച്ച മിനി ബിനോ.

അതേസമയം പാറമട ലോബിക്ക് 
ഒപ്പം നിൽക്കാത്തതിനാൽ താൻ പുറത്തായെന്ന് ഷെറിൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് ചുവടെ: 


പ്രിയമുള്ളവരേ എല്ലാവർക്കും നമസ്കാരം... തിടനാട് പഞ്ചായത്തിൽ 2 വർഷവും 4 മാസവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു ഇന്ന് എന്നെ ബിജെപി മെമ്പറും കേരള കോൺഗ്രസ്‌ പാർട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റി മെമ്പറുറുടെ ഭാര്യ മിനി ബിനോ മുളങ്ങശേരിയും കൂടി പുറത്താക്കിയിരിക്കുന്നു....തിടനാട് പഞ്ചയത്തിന്റെ ആരോഗ്യ ചെയർമാൻ ആയി കോവിഡ് കാലത്ത് മുതൽ പ്രവർത്തിക്കാൻ എനിക്ക് സാധിച്ചു എന്നോട് സഹകരിച്ച തിടനാട് പഞ്ചായത്തിലെ നല്ലവരായ എല്ലാം ജനങ്ങളോടും നന്ദി അറിയിക്കുന്നു...... LDF ൽ മുന്നണിയിൽ നിന്ന് എന്റെ വോട്ട് ഉം വാങ്ങി 2 വർഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആയ മിനി ബിനോ ആണ് ഇപ്പോൾ LDF കാരനായ എന്നെ പുറത്താക്കാൻ ബിജെപി ആയി കൈ കോർത്ത് ഒപ്പിട്ടിരിക്കുന്നത്,,, അതും അല്ല എന്റെ പാർട്ടി ആയ കേരള കോൺഗ്രസ്‌ എം ന്റെ സ്റ്റേറ്റ് കമ്മിറ്റി മെബറുടെ ഭാര്യ ആണ് ഈ മിനി ബിനോ,.... എന്നെ സഹായിക്കാനോ എന്നെ സംരെക്ഷിക്കാനോ ആരും ഇല്ല കാരണം ഞാൻ പാറമട ലോബിക്ക്‌ സൈഡ് ചെയ്തില്ല..വാരിയാനിക്കാട്‌ പാറമട ലോബിയുടെ ലക്ഷ്യം നിറവേറി....... സഹകരിച്ച എല്ലാവർക്കും നന്ദി.......

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments