Latest News
Loading...

ബി.എസ്.എന്‍.എല്‍. തകരാറുകള്‍; അന്വേഷണം പ്രഖ്യാപിക്കണം




ഉപയോക്താക്കളെ നിത്യദുരിതത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലധികമായി തുടരുന്ന ബി.എസ്.എന്‍.എല്‍. മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് തകരാറുകള്‍ സംബന്ധിച്ച വിഷയത്തില്‍ അടിയന്തിര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഇന്‍ഡ്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ കോട്ടയം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

 ബി.എസ്.എന്‍.എല്‍. ടവര്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ വൈദ്യുതിബന്ധം നിലച്ചാല്‍ നെറ്റ്‌വര്‍ക്ക് സംവിധാനവും പൂര്‍ണ്ണമായും നിലയ്ക്കുകയാണ്. ഇക്കാര്യത്തില്‍ ഏറ്റവും ഉദാഹരണമാണ് പൂഞ്ഞാര്‍ കുന്നോന്നിയിലെ ടവര്‍. ഇതിന് വ്യക്തമായ മറുപടി മാധ്യമങ്ങളിലൂടെയോ, എസ്.എം.എസ്. സംവിധാനത്തിലൂടെയോ നല്‍കാന്‍ ബി.എസ്.എന്‍.എല്‍. തയ്യാറാകണം.


.കാലങ്ങളായി ഉപയോക്താക്കള്‍ അനുഭവിക്കുന്ന ദുരിതത്തിന് പൊതുമേഖലാ സംരംഭമായ ബി.എസ്.എന്‍.എല്‍. നഷ്ടപരിഹാരം നല്കണം.
 ഫോണ്‍ സംഭാഷണം മുറിഞ്ഞുപോയാല്‍ പോലും നഷ്ടപരിഹാരം നല്‍കണമെന്ന പരമോന്നത കോടതിവിധി നിലനില്‍ക്കേ വൈദ്യുതി നിലച്ചാല്‍ നിശ്ചലമാകുന്ന സംവിധാനത്തിന്റെ നടത്തിപ്പുകളെക്കുറിച്ച് അടിമുടി അന്വേഷണം വേണം. ഈ വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെടേണ്ട വിഭാഗങ്ങള്‍ നിഷ്‌ക്രിയരാണ്

 തകരാറുകള്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളിലുണ്ട്. കുന്നോന്നിയിലെ നെറ്റ്‌വര്‍ക്ക് 'കോമാ' സ്റ്റേജിലാണ്. വെന്റിലേറ്റര്‍ മാറ്റിയാല്‍ നിശ്ചലമാകും ബി.എസ്.എന്‍.എല്‍. മഴ തുടങ്ങിയാല്‍ വൈദ്യുതി നിലയ്ക്കുന്നത് നിത്യസംഭവുമാണ്. എന്നാലങ്ങോട്ട് പോര്‍ട്ട് ചെയ്തുകൂടെയെന്നു പറയുന്നവരോട് 'സൗകര്യമില്ലായെന്ന നിലപാടിലാണ്' ഉപയോക്താക്കള്‍.


 പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ജോസ് ഫ്രാന്‍സീസ്, കെ.ജി. ബാബു, ബീവി ഫാത്തിമ, തോമസുകുട്ടി മണക്കുന്നേല്‍, ജോയി മേനേച്ചേരില്‍, അബു മാത്യു, ആന്റണി മാത്യു, ജോസ് പൂണ്ടിയാനി, ആനിയമ്മ സണ്ണി, ഈപ്പന്‍ ഡൊമിനിക്, സജീവ് തലയോലപ്പറമ്പ്, സന്തോഷ് കുമാര്‍ റ്റി., റ്റി.എന്‍. സത്യദേവ് എന്നിവര്‍ പ്രസംഗിച്ചു. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments