Latest News
Loading...

നികുതി വർദ്ധനവിൽ യു ഡി എഫ് പ്രതിഷേധ ധർണ നടത്തി.



 കെട്ടിട നികുതിയും പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പെർമിറ്റ് ഫീസും അന്യായമായി വർദ്ധിപ്പിച്ച നികുതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മേലുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ യുഡിഎഫ് മേലുകാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.

          ഡിസിസി ജനറൽ സെക്രട്ടറി ജോയി സ്കറിയ ധർണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ടി. ജെ ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിബി ഐസക്, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തോമസ് സി വടക്കേൽ, ബ്ലോക്ക് മെമ്പർ മറിയാമ്മ ഫെർണാണ്ടസ്, പഞ്ചായത്ത് മെമ്പർമാരായ ബിജു സോമൻ, പ്രസന്ന സോമൻ, ബിൻസി ടോമി, ജോസ് കുട്ടി ജോസഫ് ഭരണങ്ങാനം യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുനിൽ ഐസക്, വി ഡി ജോസഫ്, റ്റി.ജെ തോമസ് എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments