Latest News
Loading...

അന്തരിച്ച ബിഷപ് കെ.ജെ സാമുവലിന് അന്ത്യാജ്ഞലി

 

അന്തരിച്ച ബിഷപ് കെ.ജെ സാമുവലിന് അന്ത്യാജ്ഞലി
കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ അന്തരിച്ച ബിഷപ് കെ.ജെ സാമുവലിൻ്റെ ദൗതിക ശരീരം തിങ്കളാഴ്ച വൈകിട്ടാണ് മേല്കാവിലെ വസതിയിലെത്തിച്ചത്. ചെവ്വാഴ്ച രാവിലെ വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മേല് കാവ് എച്ച് ആര് സി.റ്റി സെൻററിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ നാടിൻ്റെ നാനാതുറകളിൽ ഉള്ളവർ ആദരാഞ്ജലികൾ അർപിച്ചു. 

.11 മണിയോടെ ഭൗതിക ശരീരം വിലാപയാത്രയായി മേലുകാവ് ക്രൈസ്റ്റ് കത്തിഡ്രൽ സി.എസ്.ഐ ദേവാലയത്തിൽ എത്തിച്ചു. ദേവാലയത്തിൽ പൊതുദർശനത്തിന് വച്ച ദൗതിക ശരീരത്തിലും രാഷ്ട്രിയ മത സാമുദായിക സാംസ്ക്കാരിക നേതാക്കളും അത്മായരടക്കം ആയിരകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. മന്ത്രിമാർ, MP, MLA തുടങ്ങിയവരും അനുശോചനമറിയിക്കാൻ എത്തിയിരുന്നു. അൾത്താരയോട് ചേർന്നാണ് ശവകുടീരം. സംസ്ക്കാര ശുശ്രൂഷകൾക്ക് ബിഷപ് വി.എസ് ഫ്രാൻസിസ് മുഖ്യകാർമ്മികത്വം വഹിച്ചു.

⏯️ PLAY VIDEO 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments