Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്ത് സ്മാർട്ട് അങ്കണവാടി ഉദ്ഘാടനവും പ്രവേശനോത്സവവും

 

തീക്കോയി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനവും വാർഷികവും പ്രവേശനോത്സവവും സംയുക്തമായി നടന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.


അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗമായ പി എസ് ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസ് വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സി ജെ ജോസഫ്,  സുമ ടി എസ്, ഉഷ കെ ബി, ശ്യാമിനി,  മഞ്ജു റെജി, ജോളിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.  പരിപാടികളോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments