Latest News
Loading...

ADS വാര്‍ഷികാഘോഷവും പൊതുസമ്മേളനവും

കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ വാര്‍ഡ് 8-ലെ ADS വാര്‍ഷികാഘോഷവും പൊതുസമ്മേളനവും നടന്നു.

75-ല്‍ പരം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ച വാര്‍ഷികാഘോഷം ADS വൈസ് പ്രസിഡന്റ് ശ്രീമതി. സുധര്‍മ്മ ശശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വച്ച് ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിമ്മി ട്വിങ്കിള്‍രാജ് ഉദ്ഘാടനം നിര്‍വഹിച്ചു. 

ടി യോഗത്തില്‍ ഹരിതകര്‍മ്മ സേനാംഗം ശ്രീമതി. ചന്ദ്രിക സജിയെ ആദരിക്കുകയും മികച്ച അയല്‍ക്കൂടമായി തെരഞ്ഞെടുക്കപ്പെട്ട സ്വാതി അയല്‍ക്കൂടത്തെ അനുമോദിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ജെസ്സി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തുകയും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. സ്മിതാ വിനോദ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. മഞ്ചു ദിലീപ്, അഡ്വ. അനീഷ് ജി.,ശ്രീ. പി.സി. ജോസഫ്, CDS വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമതി ലതിക ഭാസ്കര്‍ എന്നിവര്‍ ആശംസകള്‍ പറയുകയും ADS പ്രസിഡന്റ് ശ്രീമതി. ജീനാ സനു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും CDS അംഗം ശ്രീമതി. അമ്പിളി ഷിബു നന്ദി പറയുകയും ചെയ്തു. വിവിധ കുടുംബശ്രീ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളോടുകൂടി യോഗം അവസാനിച്ചു.

Post a Comment

0 Comments