Latest News
Loading...

പാലായിൽ വാഹനം തലയിലൂടെ കയറി ഒരാൾ മരിച്ചു



പാലായിൽ വാഹനം തലയിലൂടെ കയറി തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് ഉശിലാംപെട്ടി ടീപുതുപ്പെട്ടി സ്വദേശി
ഇരുളാണ്ടി മകൻ മഹാലിംഗം (രാജേഷ് 32 ) ആണ് മരിച്ചത്. ബസ് സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് രാത്രി  8.30ഓടെയാണ് അപകടം. ഈ ഭാഗത്ത് ഇരുട്ടായിരുന്നതിനാൽ അപകടം ആരും കണ്ടില്ല. 

.മദ്യം കഴിച്ച് കിടക്കുകയാണെന്നാണ് സമീപത്തുള്ള ഓട്ടോറിക്ഷ തൊഴിലാളികൾ കരുതിയത്. രക്തം വാർന്നൊഴുന്നത് കണ്ട് അവർ വിവരം പോലീസിസിൽ അറിയിച്ച് പോലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.


തൊടുപുഴ ഉടുമ്പന്നൂർ കോഴിക്കടയിലെ തൊഴിലാളിയാണ് രാജേഷ്.
അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 
മരിച്ച രാജേഷിന്റെ സഹോദരൻ
രഞ്ചിത്ത് വിവരമറിഞ്ഞ് ജനറൽ ആശുപത്രിയിൽ എത്തി.
പാലായിൽ ഹോട്ടൽ തൊഴിലാളിയാണ് രഞ്ചിത്ത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments