കടനാട് : ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ വേനൽ തുമ്പി കലാജാഥ അവസാനിച്ചു. വെള്ളി രാവിലെ മൂന്നിലവ് ടൗണിൽ നിന്നും ആരംഭിച്ച ജാഥ മേലുകാവ് സ്വീകരണം ലഭിച്ചു തുടർന്ന് കടനാട് കൊടുമ്പിടിയിൽ ജാഥ അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെഒ ജോർജ്, അനൂപ് കെ കുമാർ, ലോക്കൽ സെക്രട്ടറി എം ആർ സതീഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഫിനഹാസ് ഡേവിസ് ,
ജസ്റ്റിൻ ജോസഫ്,എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗം ആകാശ് രാജ്, ബാലസംഘം ഏരിയ സെക്രട്ടറി ശ്രീജിത്ത് കെ സോമൻ, ഏരിയ പ്രസിഡന്റ് സുമിനാമോൾ ഹുസൈൻ, കൺവീനർ വികെ ഗംഗാധരൻ , ജോയിന്റ് കൺവീനർ സുഷമ മുരളി,ടി സുബാഷ്, ഷിബി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കൊടുംമ്പിടി യിൽ നടന്ന സമാപന യോഗം വീസിബ് സംഘം സെക്രട്ടറി കെ സി തങ്കച്ചൻ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജെസ്സി സണ്ണി, ലോക്കൽ കമ്മിറ്റി അംഗം ഷിലു കൊടൂർ, കെ എ സെബാസ്റ്റ്യൻ, ഇ എസ് രാജു എന്നിവർ സംസാരിച്ചു. യോഗത്തിൽ ജാഥ അംഗങ്ങൾകൾ സൈദ് മോദി ലൈബ്രറിയുടെ ഉപഹാരം സെക്രട്ടറി ഭ്രുഗുരാമൻ കൈമാറി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments