സാമുദായിക ശക്തിസമാഹരണത്തിലൂടെ മാത്രമേ സാമൂഹ്യ നീതി നേടാന്‍ സാധിക്കൂവെന്ന അവസ്ഥാവിശേഷം കേരളത്തില്‍ നിലനില്‍ക്കുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജാതി വിവേചനമുള്ളതിനാലാണ് ജാതി പറയേണ്ടി വരുന്നത്. ജാതി ചിന്ത ഉണ്ടാകാതിരിക്കണമെങ്കില്‍ സാമൂഹ്യനീതി നടപ്പിലാക്കിയേ തീരൂവെന്നും അദ്ദേഹം തുടര്‍ന്നു.
എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ പാലായില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ മഹാസമ്മേളനം ''മാധവീയം'' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെ ഇന്ന് മതാധിപത്യം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ആദര്‍ശം ഇന്ന് മരിച്ചുപോയി, മതേതരത്വം ഇന്ന് കള്ളനാണയമായി മാറിയിരിക്കുന്നു. ഇതൊക്കെ തിരിച്ചറിയാന്‍ സമുദായ പ്രവര്‍ത്തകര്‍ക്ക് കഴിയണം. സംഘടനയില്‍ നില്‍ക്കുമ്പോഴേ എല്ലാവര്‍ക്കും വിലയുള്ളൂ. സംഘടനയില്‍ നിന്നാല്‍ ''ഹീറോ'' ഇല്ലെങ്കില്‍ ''സീറോ'' എന്നതാണ് എല്ലാവരുടെയും അവസ്ഥ. ഇത് മനസ്സിലാക്കണം. സംഘടനയെ വളര്‍ത്താന്‍ ഓരോരുത്തര്‍ക്കും ബാദ്ധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദേശാഭിമാനി ടി.കെ. മാധവന്റെ ത്യാഗത്തെ അനുസ്മരിക്കാനുള്ള കടമയും ബാദ്ധ്യതയും സമുദായ പ്രവര്‍ത്തകര്‍ക്കുണ്ട്. മാധവന്റെ പ്രവര്‍ത്തനശൈലി മുതല്‍ക്കൂട്ടായും മാതൃകയായും സ്വീകരിക്കണം. വൈക്കം സത്യഗ്രഹത്തിന്റെ ഉപജ്ഞാതാവാണ് ടി.കെ. മാധവനെന്ന് പറയാന്‍ പോലും പലര്‍ക്കുമിന്ന് മടിയാണ്. ഇക്കാര്യം പതിനായിരക്കണക്കിന് ആളുകളുടെ മുന്നില്‍ തുറന്ന് പറഞ്ഞ ഒരേയൊരു നേതാവ് പിണറായി വിജയനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പാലാ പുഴക്കര മൈതാനിയിലെ ടി.കെ. മാധവന്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍. ട്രസ്റ്റ് അംഗം പ്രീതി നടേശന്‍ ഭദ്രദീപം തെളിയിച്ചു. കോട്ടയം സജീഷ് മണലേല്‍ ആമുഖ പ്രഭാഷണം നടത്തി.
എസ്.എന്‍.ഡി.പി. യോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍, കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ്, കെ.ആര്‍. ഷാജി, രാമപുരം സി.റ്റി. രാജന്‍, അനീഷ് പുല്ലുവേലില്‍, സാബു പിഴക്, സുധീഷ് ചെമ്പന്‍കുളം, സജി ചേന്നാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വൈക്കം സനീഷ് ശാന്തി ഗുരുസ്മരണ നടത്തി. മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് സ്വാഗതവും യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയല നന്ദിയും പറഞ്ഞു.
പരിപാടികള്‍ക്ക് സുരേഷ് ഇട്ടിക്കുന്നേല്‍, സജീവ് വയല, എം.ആര്‍. ഉല്ലാസ്, കെ.ആര്‍. ഷാജി, രാമപുരം സി.റ്റി. രാജന്‍, അനീഷ് പുല്ലുവേലില്‍, സാബു പിഴക്, സുധീഷ് ചെമ്പന്‍കുളം, സജി കുന്നപ്പള്ളി, മിനര്‍വ മോഹന്‍, സോളി ഷാജി, അനീഷ് ഇരട്ടയാനി, അരുണ്‍ കുളംപള്ളില്‍, രഞ്ജന്‍ ശാന്തി, പ്രദീപ് പ്ലാച്ചേരി, ഗോപന്‍ ഗോപു, കെ.കെ. വിനു, സോമന്‍ വയല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ജ്യോതിസ് മോഹൻ, സി.എം. ബാബു കടുത്തുരുത്തി, ആർ.രാജീവ്, എസ്.ഡി. സുരേഷ് ബാബു, അഡ്വ.ജീരാജ്, ഷെൻസ് സഹദേവൻ, അഡ്വ.ലാലിറ്റ് എസ് തകടിയേൽ, കിഷോർ കടുത്തുരുത്തി, ഷാജി എരുമേലി എന്നിവർ സമ്മേളന വേദിയില്‍ എത്തിയിരുന്നു. ആറായിരത്തിൽ അതികം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു. ശിവഗിരിയിലേക്ക് തീര്‍ത്ഥാടന പദയാത്രയായി കാല്‍നടയായി സഞ്ചരിച്ച 87കാരി ഇടമറ്റം ശാഖയിലെ ദേവകിയമ്മയെ വെള്ളാപ്പള്ളി നടേശന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. വേദിയിലെത്തിയ വെള്ളാപ്പള്ളിയെ പോഷകസംഘടനാ ഭാരവാഹികള്‍ പൊന്നാട അണിയിച്ചും ഫലകം നല്‍കിയും ആദരിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments