Latest News
Loading...

50 ഓളം കുട്ടികളെ സൗജന്യമായി പഠിപ്പിക്കുവാൻ അംബിക വിദ്യാഭവൻ

ഐകൊമ്പ് അംബിക വിദ്യാഭവൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുവാൻ വിദ്യാ കിരൺ പദ്ധതി നടപ്പിലാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, അർഹരായ , പഠനത്തിൽ മുന്നിൽ നിൽക്കുന്ന 50 ഓളം കുട്ടികളെ സൗജന്യമായി പഠിപ്പിക്കുവാനാണ് തീരുമാനം. 


തുടക്കകാലം മുതൽ തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താൻ ശ്രദ്ധിച്ചിരുന്ന സ്കൂൾ ഈ അധ്യയന വർഷം മുതൽ വിദ്യാകിരൺ എന്ന പേരിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. അതിനായി അർഹരായ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി പ്രവേശന പരീക്ഷ ഉടൻ തന്നെ നടത്തും. വിദ്യാർഥികൾക്ക് ഫീസ് ഇളവ് അനുവദിക്കുന്നതിനോടൊപ്പം അർഹരായ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യവും നൽകുന്നതാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

വിദ്യാഭ്യാസ സേവനരംഗത്ത് 30 വർഷം പൂർത്തിയാക്കുന്ന അംബിക വിദ്യാഭവൻ ഇന്ന് കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. സ്കൂളിലെ നിയന്ത്രിക്കുന്ന അംബിക എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസമേഖലക്കപ്പുറം സാമൂഹിക ആരോഗ്യ സാംസ്കാരിക രംഗങ്ങളിൽ നിരവധി ചുവടുവെപ്പുകൾ ഇതിനോടകം നടത്തിക്കഴിഞ്ഞു. ട്രസ്റ്റിന്റെ പ്രധാന സംരംഭങ്ങളിൽ ഒന്നായ അംബികാ വിദ്യാഭവൻ സ്കൂൾ മൂവാറ്റുപുഴ പുനലൂർ ദേശീയ പാതയ്ക്കടുത്ത് ഐങ്കൊമ്പിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു CBSE വിദ്യാലയമായി മാറി കഴിഞ്ഞു സ്കൂളിന് ലഭിച്ച കേന്ദ്രസർക്കാരിൻറെ നീതി ആയോഗിന് കീഴിലുള്ള അത്യാധുനിക ഹൈടെക് ലാബായ ATAL TINKERING LAB കഴിഞ്ഞ ഒരു വർഷം കൊണ്ട് ഈ പ്രദേശത്തെ വിദ്യാർത്ഥികൾക്കിടയിൽ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ചെറുതല്ലാത്ത ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിലും ട്രസ്റ്റ് നടത്തിയ സാമൂഹിക സേവനങ്ങൾ ജനശ്രദ്ധ നേടിയിരുന്നു. Viswas Foods sponser ചെയ്ത അംബിക ചാരിറ്റബിൾ ട്രസ്റ്റ്ന്റെ കീഴിലുള്ള ആംബുലൻസ് സർവീസ് കുറഞ്ഞ കാലം കൊണ്ട് തന്നെ നിരവധി പേർക്ക് ആശ്വാസമായി കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് എം കെ മഹാദേവൻ, അഡ്മിനിസ്ട്രേറ്റർ ബിജു കൊല്ലപ്പള്ളി, സ്കൂൾ പ്രിൻസിപ്പൽ പ്രതീഷ് പി എസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വാർത്താ സമ്മേളനം വീഡിയോ കാണാം : Facebook Video 

Post a Comment

0 Comments