Latest News
Loading...

കേരളീയർ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിൽ : സജി മഞ്ഞക്കടമ്പിൽ.




കേരളത്തോട് ചേർന്ന് കിടക്കുന്ന കേന്ദ്രഭരണ പ്രദേശമായ മാഹിയിലും ,തമിഴ്നാട്ടിലും അടക്കം അന്യ സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും , നിത്യോപയോഗ സാധനങ്ങൾക്കും കേരളത്തെ അപേക്ഷിച്ച് വൻ വില കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അതിനാൽ ജനങ്ങൾ കേരളം വിട്ടു മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിൽ ആണെന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കമ്പിൽ പറഞ്ഞു.


കെട്ടിട നികുതിയും , പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസും കുത്തനെ വർദ്ധിപ്പിച്ച പിണറായി സർക്കാരിന്റ നയം തിരുത്തണം എന്ന് ആവശ്യപ്പെട്ട് തലപ്പലം പഞ്ചായത്ത് പടിക്കൽ UDF സംഘടിപ്പിച്ച പ്രധിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫ് ചെയർമാൻ സജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.  കൺവീനർ ജിമ്മി വാഴംപ്ലാക്കൽ, ആർ പ്രേംജി, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ ശ്രീകല, പഞ്ചായത്ത്‌ പ്രസിഡന്റ് അനുപമ വിശ്വനാഥ്, ടി എം തോമസ് താളനാനി, സി എസ് ജോസഫ്, എം റ്റി തോമസ് ചൈത്രം ശ്രീകുമാർ, പഞ്ചായത്ത്‌ മെമ്പർമാരായ കൊച്ചുറാണി, ജെയ്സൺ, എൽ സി ജോസഫ്, സ്റ്റെല്ലാ ജോയി, ജോമി മാത്യു, ആനന്ദ് ജോസഫ്, കെ എം സോമൻ, ഇന്ദിരാ രാധാകൃഷ്ണൻ, ഡിജു സെബാസ്റ്റ്യൻ, റോജിൻ തോമസ്, സോമൻ നന്തികാട്ട്, എസ് ജി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments