Latest News
Loading...

പൂഞ്ഞാർ സെന്റ് ആന്റണീസിലെ എസ്.പി.സി. റാലി ശ്രദ്ധേയമായി..

 സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മധ്യവേനലവധി ക്യാമ്പിന്റെ സമാപന ദിനത്തിൽ പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ കേഡറ്റുകൾ നടത്തിയ റാലി ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു റാലി ഫ്ലാഗ് ഓഫ് ചെയ്തു. അയാം ദി സൊല്യൂഷൻ എന്ന പ്രമേയം അടിസ്ഥാനമാക്കി നടത്തിയ ക്യാമ്പിൽ, പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കാനായി എട്ട് മാർഗ്ഗങ്ങളും സുസ്ഥിര ഉപഭോഗം എന്ന ആശയവും ചർച്ച ചെയ്തിരുന്നു. അതിനെ അടിസ്ഥാനമാക്കിയുളള പ്ലാക്കാർഡുകളും മുദ്രാവാക്യങ്ങളും കുട്ടികൾ റാലിയിൽ അവതരിപ്പിച്ചു. 

പൂഞ്ഞാർ തെക്കേക്കര ടൗണിൽ നടന്ന യോഗത്തിൽ ടൗൺ വാർഡ് മെമ്പർ റോജി തോമസ് മുഖ്യപ്രഭാഷണം നടത്തി. കേഡറ്റുകളായ ഗലീൽ ബിൻസ്, സേറ ട്രീസ, ശ്രീഹരി എസ്.നായർ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകൾക്ക് വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

 പ്രിൻസിപ്പാൾ വിൽസൺ ജോസഫ്, ഹെഡ്മാസ്റ്റർ റ്റോം കെ.എ., കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടോണി തോമസ്, മരീന അബ്രാഹം, സിവിൽ പോലീസ് ഓഫീസർ ജോസിമോൾ കെ.ജെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments