Latest News
Loading...

പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനം




പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച  മൂന്നുമണി മുതൽ പാതാമ്പുഴ കൊട്ടാരംകുന്നേൽ ഹാളിൽ സാംസ്കാരിക സമ്മേളനം നടത്തും. എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉത്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് എ.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ കൈമാറ്റവും നടത്തും. 


വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കും ബസ് കാത്തിരിക്കുന്നവർക്കും പുസ്തകങ്ങളും ദിനപ്പത്രങ്ങളും വായിക്കാൻ സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തോടെ പബ്ലിക് ലൈബ്രറി വെയിറ്റിംഗ് ഷെഡിൽ ആരംഭിക്കുന്ന  വഴിയോര വായനാമൂല ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ. ഉത്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് മുഖ്യപ്രഭാഷണം നടത്തും. വത്യസ്ത മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ നാടിന്റെ യശസ്സുയർത്തിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കും. 

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്യാലിൽ,  ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ഫാ.ജോസഫ് ചെറുകരക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. അക്ഷയ് ഹരി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ മിനിമോൾ ബിജു, പി. ജി. ജനാർദ്ദനൻ, അനുരാജ് കെ.എം., പ്രസന്നകുമാർ എന്നിവർ പ്രസംഗിക്കും..

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments